അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന ദേവതയ്ക്ക് അവർ ദേവനന്ദയെന്ന പേര് നൽകി: വിയോഗം താങ്ങാനാവാതെ പ്രദീപും ധന്യയും

കൊല്ലം: ഇളവൂരിൽ ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച ദേവനന്ദ പിറന്നതു പ്രദീപ്‌ – ധന്യ ദമ്പതികളുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു. അവരുടെ ഒരുപാട് നാളത്തെ പ്രാർത്ഥനയുടെ ഫലമായിരുന്നു ദേവനന്ദ. കാത്തിരുന്നു കിട്ടിയ കുട്ടി ആയതിനാൽ അവർ ദേവനന്ദയെന്ന പേര് നൽകി. ചെറുപ്രായത്തിലെ പഠിക്കുന്ന കാര്യത്തിലും, നൃത്തചുവടുകൾ വെയ്ക്കുന്ന കാര്യത്തിലുമെല്ലാം അവൾ മിടുക്കിയായിരുന്നു.

അവളെ കാണാനില്ലെന്നറിഞ്ഞ അച്ഛൻ പ്രദീപ്‌ ഒമാനിൽ നിന്നും പറന്നെത്തിയത് ദുഃഖത്തിന്റെ ആഴങ്ങളിലേക്ക് ആയിരുന്നു. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും മുങ്ങൽ വിധഗ്തരുമെല്ലാം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ അവളുടെ ചേതനയറ്റ ശരീരമാണ് കണ്ടെടുത്തത്. ആ ദുഃഖത്തിൽ ആ നാടും കുടുംബവും കേരളവും പങ്കാളിയായി. എല്ലാ ദിവസവും അച്ഛൻ പ്രദീപ് വീട്ടിലേക്ക് വിളിക്കുകയും ദേവനന്ദയുമായി സംസാരിക്കുകയും പഠനകാര്യങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുമായിരുന്നു. പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും, ആവശ്യമില്ലാതെ വീടിന്റെ പുറത്തേക്ക് പോലും പോകുന്ന സ്വഭാവവുമില്ലായിരുന്നു ദേവനന്ദയ്‌ക്കെന്നും അച്ഛൻ നിറകണ്ണുകളോടെ പറഞ്ഞു.

കുട്ടിയെ കാണാതായ വ്യാഴാഴ്ച രാവിലെയും പ്രദീപ്‌ വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ കുട്ടി തലേദിവസം സ്കൂളിൽ വാർഷികോത്സവത്തിൽ നൃത്തം ചെയ്ത ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. പ്രദീപ് രാവിലെ പത്തരയ്ക്ക് വീട്ടിലേക്ക് വിളിക്കുകയും മോളെ തിരക്കുകയും ചെയ്തപ്പോൾ വിഷമിപ്പിക്കേണ്ടെന്നു കരുതി കുഞ്ഞ് അമ്പലത്തിൽ പോയെന്നായിരുന്നു പറഞ്ഞത്. അദ്ദേഹത്തെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞതെന്ന് അയൽവാസികൾ പറയുന്നു. പിന്നീട് അന്വേഷിച്ചിട്ടും കാണാതായതോടെ ഭാര്യയുടെ സഹോദരൻ ഇക്കാര്യം പ്രദീപിനെ അറിയിക്കുകയായിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലും കുട്ടിയെ കാണാനില്ലെന്ന വാർത്തകൾ പരന്നതോടെ പ്രദീപ് ഉടൻ തന്നെ നാട്ടിലേക്ക് എത്താനുള്ള കാര്യങ്ങൾ ചെയ്യുകയും എത്തുകയുമായിരുന്നു.

നാട്ടിലെത്തിയപ്പോൾ തളർന്നു പോകുന്ന കാഴ്ചയാണ് പ്രദീപിന് കാണാൻ സാധിച്ചത്. കുട്ടിയെ തിരിച്ചു കിട്ടാനായി സമൂഹ മാധ്യമങ്ങളിലുമെല്ലാം വാർത്തകളും ലുക്ക്‌ഔട്ട്‌ നോട്ടീസുകളും പ്രചരിപ്പിച്ചിട്ടും ആ ശ്രമം വിഫലമായി. പിറ്റേന്ന് രാവിലെ കുട്ടിയുടെ മൃതദേഹം ഇത്തിക്കരപുഴയിൽ നിന്നും കണ്ടെടുത്ത വാർത്തകളാണ് പുറത്ത് വന്നത്. വർത്തയറിഞ്ഞ കേരളത്തിലെ ഓരോ മലയാളികളുടെയും കണ്ണ് നിറച്ചു. ദേവനന്ദയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു. സിനിമാ താരങ്ങളും രാഷ്ട്രീയ രംഗത്തുള്ളവരും മറ്റ് പൊതുപ്രവർത്തകരുമെല്ലാം ദേവാനന്ദയുടെ വിയോഗം നൊമ്പരത്തോടെ ഷെയർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഒരു നാടും വീടും കേരളമോന്നാകെ ആയിരങ്ങളുടെ കണ്ണീർ പൂക്കളാൽ വിട പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു