ട്രൈൻ വൈകിയതിൽ ദേഷ്യം ; ദേഷ്യം തീർത്തത് ട്രെയിനിൽ ബോംബ് ഉണ്ടെന്ന് വ്യാജ സന്ദേശം അയച്ച്

ലക്നൗ : സഹോദരൻ യാത്ര ചെയ്ത ട്രെയിൻ വൈകിയതിൽ ദേഷ്യപ്പെട്ട യുവാവ് ട്രെയിനിൽ ബോംബ് വച്ചതായി വ്യാജ സന്ദേശമയച്ചു. സന്ദേശത്തെ തുടർന്ന് രാജധാനി എക്സ്പ്രസ്സ് മണിക്കൂറുകളോളം പിടിച്ചിട്ടു. രാജധാനി എക്സ്പ്രസ്സിൽ അഞ്ച് ബോംബുകൾ ഉണ്ടെന്ന് പറഞ്ഞാണ് യുവാവ് ട്വീറ്റ് ചെയ്തത്.

അടിയന്തര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് റയിൽ വേ മന്ത്രിക്കും ഡൽഹി പോലീസിനും റയിൽവേക്കും ടാഗ് ചെയ്താണ് യുവാവ് ട്വീറ്റ് ചെയ്തത്. സംഭവം സുരക്ഷാ സേനയെ ആശങ്കയിലാക്കിയതോടെ ട്രെയിൻ പിടിച്ചിട്ട് പരിശോധന നടത്തി. എന്നാൽ താൻ അയച്ച സന്ദേശം വ്യാജമാണെന്നും തന്റെ സഹോദരന്റെ ട്രെയിൻ നാലു മണിക്കൂർ വൈകിയതിന്റെ ദേഷ്യത്തിൽ ചെയ്തതാണെന്നും യുവാവ് പിന്നീട് ട്വീറ്റ് ചെയ്തു.

വ്യാജ സന്ദേശം അയച്ച് സുരക്ഷാ സേനയെ ആശങ്കയിലാക്കിയ യുവാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു