ദേവനന്ദയെ തട്ടികൊണ്ട് പോയതാണെന്ന് മുത്തച്ഛൻ ; മരിച്ച സ്ഥലത്ത് നിന്നും കണ്ടെത്തിയ ഷാൾ ആരുടെ ?

കൊല്ലം : വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറു വയസുകാരിയെ പെട്ടെന്ന് കാണാതാവുകയും പിറ്റേ ദിവസം ആറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ആവർത്തിച്ച് കുടുംബം രംഗത്ത്. ദേവനന്ദയെ തട്ടികൊണ്ട് പോയതാണെന്ന് മുത്തച്ചൻ ആരോപിച്ചു.

ദേവനന്ദ ആറ്റിൽ പോയിട്ടില്ലെന്നും . അവൾക്ക് പരിചയമില്ലാത്ത വഴി ആണതെന്നും ആരോ കുട്ടിയെ തട്ടികൊണ്ട് പോയതാണെന്നും ദേവനന്ദയുടെ മുത്തച്ഛൻ മോഹനൻ പിള്ള പറയുന്നു. 15 മിനിറ്റ് കൊണ്ട് ഓടി പോയാൽ പോലും ആറ്റിൽ ചെല്ലില്ല. കുട്ടിയെ ക്ഷേത്രത്തിൽ കൊണ്ട് പോയത് വളരെ ചെറുപ്പത്തിൽ. ക്ഷേത്രത്തിൽ കൊണ്ട് പോയതും ഈ വഴിയിൽ കൂടെ അല്ലെന്നും മുത്തച്ഛൻ പറഞ്ഞു.

കുട്ടി മരിച്ച സഥലത്ത് നിന്നും ഷാൾ കിട്ടിയിരുന്നു. കുട്ടി അമ്മയുടെ ഷാൾ ധരിക്കാറില്ല. മരണത്തിൽ ദുരൂഹതയുണ്ട് ആരെയും സംശയം പറയാനില്ലെന്നും മോഹനൻപിള്ള വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു