കുഞ്ഞിനെ കൊല്ലാൻ കാമുകൻ നിധിൻ ശരണ്യയ്ക്ക് പറഞ്ഞു കൊടുത്ത വഴികൾ കേട്ടാൽ ഞെട്ടും

കണ്ണൂർ: ശരണ്യയുടെ കുഞ്ഞിനെ ഇലാതാക്കാനായി കാമുകൻ നിധിൻ പറഞ്ഞുകൊടുത്ത വഴികൾ കേട്ടാൽ ഞെട്ടലും കരച്ചിലുമുണ്ടാകും. കുഞ്ഞ് ഉറങ്ങുമ്പോൾ തലയിണ കൊണ്ടു മുഖത്തു അമർത്തി ശ്വാസം മുട്ടിച്ചു കൊല്ലാൻ ആദ്യം നിർദ്ദേശം നൽകുകയായിരുന്നു. അതിന് ശരണ്യ വിസമ്മിതിച്ചതോടെ അടുത്ത വഴി പറഞ്ഞു കൊടുത്തത് ബക്കറ്റിലാക്കി കുഞ്ഞിനെ കടലിൽ ഒഴുക്കി വിടാനായിരുന്നു. ശ്വാസം മുട്ടിച്ചു കൊന്നാൽ ശരണ്യ പിടിയിലാകുമെന്നുള്ള പേടിയുള്ളതിനാലാണ് അതിന് വിസമ്മതിച്ചത്. തുടർന്നാണ് കടലിൽ എറിയാൻ നിർദ്ദേശിച്ചത്. ശേഷം കൊലപാതകം ഭർത്താവ് പ്രണവിന്റെ തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമായിരുന്നു നടത്തിയത്.

ഇതിനു വേണ്ടി പ്രണവിനെ വീട്ടിലേക്ക് വിളിച്ചു വരുത്താനും നിർദ്ദേശിച്ചതായും നിധിൻ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിനെ കൊന്നതിനു ശേഷം നിഥിനും ശരണ്യയും കൂടി ബാംഗ്ലൂരിലേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ പോലീസ് പിടിക്കപ്പെടാതിരിക്കാൻ കത്ത് തയ്യാറാക്കാനും ശരണ്യയോട് കാമുകൻ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ കൊലപാതകം നടന്ന ദിവസം രാത്രിയിൽ ശരണ്യയുടെ വീടിനു സമീപം നിധിനെ കണ്ടതായും നാട്ടുകാർ പോലീസിൽ മൊഴി നൽകിയിരുന്നു. തുടർന്ന് നിധിനെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ നിരപരാധിയാണെന്ന് കരുതി വിട്ടയയ്ക്കുകയായിരുന്നു. ശേഷം പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിന് ഒടുവിൽ ശരണ്യയുടെ ഫോണിലേക്ക് നിധിൻ നിരന്തരമായി വിളിച്ചതിന്റെ തെളിവുകളും കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം വീട്ടിൽ വന്നുവെന്ന് തെളിയിക്കുന്ന സി സി ടി വി ദൃശ്യങ്ങളും പോലീസ് കണ്ടെത്തുകയായിരുന്നു.

ഇരുവരെയും ചോദ്യം ചെയ്യുകയും മൊബൈൽ ഫോണുകളും വാട്സ്ആപ്പ് ഫേസ്ബുക്ക് സന്ദേശങ്ങളും പോലീസ് പരിശോധിച്ചപ്പോൾ കൂടുതൽ തെളിവുകൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ പോലീസിൽ ശരണ്യയും പറഞ്ഞിരുന്നു നിധിൻ കുഞ്ഞിനെ കൊല്ലാൻ പ്രേരിപ്പിച്ചുവെന്നുള്ള കാര്യം. എന്നാൽ നിധിൻ ഇത് നിഷേധിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് നിഥിനും കുറ്റക്കാരനാണെന്നു പോലീസ് കണ്ടെത്തിയത്. ശരണ്യ തന്റെ നഗ്ന ദൃശ്യങ്ങൾ നിഥിന് അയച്ചു കൊടുത്തിരുന്നതായും, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് നിധിൻ പറഞ്ഞതായുമുള്ള തെളിവുകളും ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ കൊലപാകകത്തിൽ ഇരുവരും പ്രതികളാണെന്ന് തെളിയുകയായിരുന്നു. തുടർന്ന് നിഥിനെയും പോലീസ് റിമാൻഡ് ചെയ്തു.