ഏല്പിച്ച ജോലികൾ പൂർത്തിയാക്കി മെട്രോമാൻ ഇ ശ്രീധരൻ വിരമിക്കാൻ ഒരുങ്ങുന്നു

കൊച്ചി: ഇന്ത്യയിലെ മെട്രോയുടെ രാജാവായ ഇ ശ്രീധരൻ വിരമിക്കാനൊരുങ്ങുന്നു. ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ മുഖ്യ ഉപദേശ സ്ഥാനം വഹിച്ചിരുന്ന ആളായിരുന്നു ഇ ശ്രീധരൻ. വരുന്ന ജൂൺ 20 നു അദ്ദേഹം സ്ഥാനത്തു നിന്നും വിരമിക്കും. 88 വയസോളളായ അദ്ദേഹത്തിന് പ്രായത്തിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടു ഇനി മുന്നോട്ട് ജോലി ചെയ്യനാകില്ലെന്നു അദ്ദേഹം വ്യക്തമാക്കി. സ്ഥാനത്തു നിന്നും ഒഴിയുന്നത് സംബന്ധിച്ച് ഉള്ള കാര്യം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മെട്രോയുടെ ജോലികൾ പൂർത്തിയാക്കാൻ വേണ്ടിയാണ് തന്നെ ഉപദേഷ്ടാവാക്കിയതെന്നും സ്ഥിര ഉപദേഷ്ടാവായല്ല നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചി മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി അദ്ദേഹം 2012 ലാണ് കേരളത്തിലെത്തിയത്. അതിന്റെ പണി തുടങ്ങിയിട്ട് എട്ടു വർഷം കഴിഞ്ഞെന്നും മറ്റ് മെട്രോകൾ ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെന്നും അതിൽ സങ്കടം ഉണ്ടെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു