ബിന്ദു കമ്മിണിയെ പോലീസ് കസ്​റ്റഡിയിലെടുത്തു

കോഴിക്കോട്; പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം നടത്തുകയായിരുന്ന ശബരിമല ആചാര ലംഘനത്തിലൂടെ കുപ്രസിദ്ധി നേടിയ ബിന്ദു വിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവ് ചോദ്യം ചെയ്തവരോടുള്ള തർക്കത്തെ തുടർന്നാണ് പോലീസ് കസ്ടടിയിലെടുത്തത്‌.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടാണ് ബിന്ദു അമ്മിണി ജനശ്രദ്ധ നേടിയത്. കഴിഞ്ഞ മണ്ഡല കാലത്ത് ശബരിമലയിൽ കയറാനായി എത്തിയ ബിന്ദുവിനെ എറണാകുളത്തു വെച്ചു തടയുകയായിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടർന്ന് അവർക്ക് മടങ്ങി പോകേണ്ടി വന്നു.