രണ്ട് ആഴ്ചയ്ക്കിടയിൽ സമീപ പ്രദേശങ്ങളിൽ മുങ്ങിമരിച്ചത് മൂന്നോളം കുട്ടികൾ

കൊല്ലം: കൊട്ടിയം ഭാഗങ്ങളിലും സമീപ പ്രദേശത്തുമായി രണ്ട് ആഴയ്ക്കുള്ളിൽ മുങ്ങി മരിച്ചത് മൂന്നുകുട്ടികളാണ്. ഇളവൂർ ധനീക്ഷ് മന്ദിരത്തിൽ പ്രദീപിന്റെയും ധന്യയുടെയും മകൾ പൊന്നുവെന്ന് വിളിപ്പേരുള്ള ദേവനന്ദയാണ് ഏറ്റവും ഒടുവിൽ മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ചു വീട്ടുകാരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയുടെ മുത്തച്ചനും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇത്രെയും ദൂരം ഒറ്റയ്ക്ക് ദേവനന്ദ പുറത്തു പോകില്ലെന്നും അങ്ങിനെ പോയിരുന്നെങ്കിൽ ആരും അത് കണ്ടിട്ടില്ലെന്നും വീട്ടുകാരും നാട്ടുകാരും പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊല്ലത്തെ പുന്തുലത്താഴത് കോർപറേഷൻ പരിധിയിൽ വെള്ളക്കെട്ടിൽ വീണു കാവ്യ കണ്ണൻ എന്ന പത്തുവയസുകാരിയും ദാരുണമായി മരണമടഞ്ഞിരുന്നു. കുടിവെള്ള പദ്ധതിയ്ക്കായി പുന്തുലപാലം വസൂരിചിറയിൽ നിർമിച്ച വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന് സമീപത്തുള്ള വെള്ളക്കെട്ടിലാണ് കാവ്യ വീണത്. കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വെള്ളക്കെട്ടായിരുന്നിത്. വെള്ളക്കെട്ട് ജെ സി ബി ഉപയോഗിച്ച് ആഴം കൂടിയെങ്കിലും സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്നുള്ള ആക്ഷേപവും ഉയർന്നു വന്നിരുന്നു.

കഴിഞ്ഞ 22 ന് കൊട്ടിയത്ത് സ്കൂളിൽ പഠിക്കുന്ന പതിനേഴു വയസുള്ള മുഹമ്മ്ദ് ഷാഫി മുഖത്തലയ്ക്ക് സമീപത്തുള്ള വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. കൂട്ടുകാരുമായി കുളിക്കാൻ പോയപ്പോളാണ് മുങ്ങി മരിച്ചത്. പിന്നീട് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇത്തരത്തിൽ കൊല്ലം ജില്ലയിൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു മൂന്നോളം കുരുന്നുകൾകളാണ് മുങ്ങി മരിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു