ഫസൽ ഗഫൂർ അനധികൃതമായോ അല്ലാതെയോ താങ്കൾ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ..? ചോദ്യങ്ങളുമായി ടിജി മോഹൻദാസ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിക്കാൻ അസ്ത്രങ്ങൾ തയ്യാറാക്കി വെച്ചിരിക്കുകയാണെന്ന് പറഞ്ഞ എം ഇ എസ് പ്രസിഡന്റ് ഫസൽ ഗഫൂറിനോട് ചിലചോദ്യങ്ങൾ ചോദിച്ചിരിക്കുകയാണ് ടി ജി മോഹൻദാസ്. അനധികൃതമയോ അല്ലാതെയോ താങ്കൾ ബംഗ്ളാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ എന്ന് തുടങ്ങിയ ചോദ്യങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച ചില ചോദ്യങ്ങളും എഴുത്തുകളും വായിക്കാം

എംഇഎസും ബംഗ്ലാദേശും

മി. ഫസൽ ഗഫൂർ, താങ്കൾ എംഇഎസിന്റെ പ്രസിഡന്റ് ആണല്ലോ. എംഇഎസിന് പശ്ചിമ ബംഗാളിൽ പ്രവർത്തനമുണ്ടോ? ബംഗ്ലാദേശുമായ് അതിർത്തി പങ്കിടുന്ന 24പർഗാനാസ് എന്ന ജില്ലയിൽ എന്തു പ്രവർത്തനമാണ് താങ്കളുടെ ആളുകൾ നടത്തുന്നത്? വിദ്യാഭ്യാസം? വീടുകെട്ടൽ? ശുചിത്വ ജോലി?
കേരളത്തിലെ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞതു കൊണ്ടാണോ താങ്കൾ ബംഗ്ലാദേശ് അതിർത്തിയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്? അധികൃതമായോ അല്ലാതെയോ താങ്കൾ ബംഗ്ലാദേശികളെ കേരളത്തിലേക്ക് കൊണ്ടുവരുന്നുണ്ടോ? ഇപ്പോൾ പൊതു സമൂഹത്തിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്ന താങ്കളുടെ വീഡിയോയിൽ പറയുന്ന “ശസ്ത്രങ്ങൾ” ഈ വഴിയിലൂടെ വന്നതോ മറ്റോ ആണോ? ബംഗ്ലാദേശി മുസ്ലിങ്ങൾക്ക് പൗരത്വം കൊടുക്കാനുള്ള താങ്കളുടെ വെപ്രാളവും ബംഗ്ലാദേശ് അതിർത്തിയിൽ നടത്തുന്ന ദുരൂഹമായ പ്രവർത്തനവും കാണുമ്പോൾ തോന്നുന്ന സംശയങ്ങളാണ്. അന്യഥാ സുതാര്യമായ താങ്കളുടെ പ്രവൃത്തികൾ വെറുതെ സംശയത്തിന്റെ നിഴലിലാവാതിരിക്കട്ടെ. പൊതുജനങ്ങളുടെ അറിവിലേക്കായി താങ്കൾ ഇതെല്ലാം ഒന്ന് വ്യക്തമാക്കണം എന്ന് അപേക്ഷിക്കുന്നു..

അഭിപ്രായം രേഖപ്പെടുത്തു