ഷഹീൻബാഗ് സ്‌ക്വയർ സമരക്കാർക്ക് പിന്തുണ നൽകി പ്രസംഗിക്കാൻ രാഹുൽ ഈശ്വർ: ഒടുവിൽ കണ്ടംവഴി ഓടിച്ചു

കോഴിക്കോട്: ഷഹീൻബാഗിലെ സമരപന്തലിൽ സമരക്കാർക്ക് പിന്തുണ നൽകി പ്രസംഗിക്കാനെത്തിയ രാഹുൽ ഈശ്വറിനെ യൂത്ത് ലീഗുകാർ പ്രസംഗിക്കാൻ അനുവദിചില്ല. കോഴിക്കോട് യൂത്ത്ലീഗിന്റെ നേതൃത്വത്തിൽ ഷഹിൻബാഗ് സ്‌ക്വയർ മോഡലിൽ നടത്തുന്ന സമരത്തിൽ പങ്കെടുക്കാനിരുന്ന രാഹുലിനെയാണ് ഒരു വിഭാഗം ആളുകള്‍ പങ്കെടുപ്പിക്കെണ്ടെന്നു പറഞ്ഞത്. സമരത്തിന് പിന്തുണയുമായി രാഹുൽ ഈശ്വർ എത്തുമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ പോസ്റ്റർ ഇറക്കിയിരുന്നു. എന്നാൽ യൂത്ത് ലീഗിലെ തന്നെ ഒരു വിഭാഗം ആളുകളുടെ എതിർപ്പിനെ തുടർന്ന് അദ്ദേഹതിനെ പങ്കെടുപ്പിക്കേണ്ടന്ന തീരുമാനത്തിൽ സമരക്കാർ എത്തുകയായിരുന്നു.

നജീബ് കാന്തപുരം ഉൾപ്പെടെ ഉള്ള നേതാക്കളും പ്രവർത്തകരുടെയും എതിർപ്പും രാഹുല്‍ എത്തുകയാണെങ്കിൽ തടയുമെന്നുള്ള മുന്നറിയിപ്പും കണക്കിലെടുത്തു പി കെ ഫിറോസ് രാഹുലിനോട് പരിപാടിയിൽ പങ്കെടുക്കണ്ടെന്നു അറിയിക്കുകയായിരുന്നു. ലവ് ജിഹാദ് പോലെയുള്ള കാര്യങ്ങളിൽ കള്ളക്കഥകൾ പ്രചരിപ്പിക്കുന്ന ആളെ പരിപാടിയിൽ പങ്കെടുപ്പിക്കണ്ടെന്ന നിലപാടായിരുന്നു ഭൂരിഭാഗം ആളുകളുമെടുത്തത്.