കോളേജ് മാഗസിന്റെ കവർചിത്രം നേന്ത്രപ്പഴത്തിൽ കോണ്ടം ധരിച്ചത്: വിദ്യാർത്ഥികൾ പരാതി പറയുമ്പോൾ മാഗസിൻ വിവാദമാകുന്നു

കാസറഗോഡ്: ബേഡകത്തെ സിപിഎം പാർട്ടി ഗ്രാമമായ മുന്നാട് പീപ്പിൾസ് കോളേജിൽ ഇറക്കിയ മാഗസിനെതിരെ വിദ്യാർത്ഥികളുടെ പരാതി. മാഗസിനിൽ നിറയെ അശ്ലീലം നിറഞ്ഞ ചിത്രങ്ങളും ലൈംഗിക ചുവയോടു കൂടിയുളള എഴുതുമാണെന്നും മാഗസിൻ തുറന്നു നോക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്നും കോളേജ് വിദ്യാർത്ഥികൾ പറയുന്നു. മറയില്ലാതെ തുറന്നെഴുത്തെന്നു മുൻ‌കൂർ ജാമ്യത്തോടെ ഇറങ്ങിയ ഉറ മറച്ചത് എന്ന പേരിലുള്ള കോളേജ് മാഗസിനാണ് ഇപ്പോൾ വിവാദമാകുന്നത്.

മാഗസിന്റെ പുറം ചട്ടമുതൽ അകത്തെ പേജുകളിൽ വരെ പോണോഗ്രാഫിയെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള എഴുത്തുകളും ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നേന്ത്രപ്പഴത്തിൽ കോണ്ടം ധരിച്ച ചിത്രമാണ് മാഗസിന്റെ പുറംചട്ടയിൽ നൽകിയിട്ടുള്ളത്. മാഗസിന്റെ മുഖ്യ പത്രാധിപർ പ്രിൻസിപ്പലായ സി കെ ലൂക്കോസ് ആണ്. കൂടാതെ സ്റ്റാഫ് എഡിറ്റർ അനു സെബാസ്റ്റ്യനും, സ്റ്റുഡന്റസ് യൂണിറ്റ് എഡിറ്റർ ആകാശ് പള്ളവുമാണ്. എന്നിവരാണ് മാഗസിന്റെ പിന്നിൽ പ്രവർത്തിച്ചത്.