പൗരത്വ ഭേദഗതി നിയമത്തിനെതിരെ നോട്ടീസ് വിതരണം ചെയ്ത ബിന്ദു അമ്മിണിയെ അസഭ്യം പറഞ്ഞയാൾക്കെതിരെ പോലീസ് കേസെടുത്തു. കക്കോടി അപ്പക്കണ്ടിയിൽ ബാബുരാജിനെതിരെ (61) യാണ് പോലീസ് കേസെടുത്തത്. കോഴിക്കോട് മിട്ടായിതെരുവിൽ ബിന്ദു അമ്മിണി പൗരത്വ നിയമത്തിനെതിരെ നോട്ടീസ് ആളുകൾക്ക് വിതരണം ചെയ്തുകൊണ്ടിരുന്നപ്പോളാണ് ബാബുരാജ് അസഭ്യം പറഞ്ഞതെന്ന് ബിന്ദു പോലീസിന് മൊഴി നൽകി.
നോട്ടീസ് വിതരണം ചെയ്ത് കൊണ്ടിരുന്നപ്പോൾ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തുകയും സംഘപരിവാർ പ്രവർത്തകരാണ് പ്രശനം ഉണ്ടാക്കുന്നതെന്ന് പറഞ്ഞു ആക്രോശിച്ച ബിന്ദുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. എന്നാൽ തന്നെ നോട്ടീസ് വിതരണം ചെയ്യാൻ അനുവദിക്കാഞ്ഞതാണ് പ്രശ്നത്തിന് കാരണമായതെന്ന് ബിന്ദു അമ്മിണി പോലീസിനോട് പറയുകയും ചെയ്തു.
അഭിപ്രായം രേഖപ്പെടുത്തു