ഡൽഹിയിൽ വീണ്ടും സംഘർഷമെന്നു സമൂഹ മാധ്യമങ്ങളിലൂടടെ വ്യാജപ്രചരണം: പോലീസ് നിരീക്ഷണം തുടങ്ങി

ഡൽഹിയിൽ വീണ്ടും കലാപം നടക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളൊലൂടെ വ്യാജപ്രചരണം നടത്തുന്നതിനെതിരെ പോലീസ് നിരീക്ഷണം ഊർജിതമാക്കി. ഇന്നലെ വൈകിട്ട് ഡൽഹിയിലെ ചില സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നുവെന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. തുടർന്ന് ഡൽഹി പോലീസ് ഇതിനെ നിരസിച്ചു.

ഡൽഹിയിൽ സമാധാന അന്തരീക്ഷം നിലനിൽക്കുകയാണെന്നും നിലവിലുള്ള സമാധാനാന്തരീക്ഷം തകർക്കാനായുള്ള ഗൂഢമായ ശ്രമമാണ് ചിലർ നടത്തുന്നതെന്നും പോലീസ് വൃത്തങ്ങൾ കുറ്റപ്പെടുത്തി. ആരും ഇത്തരം അഭ്യുഹങ്ങളിൽ ആശങ്കപ്പെടേണ്ടെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയ സമൂഹ മാധ്യമങ്ങൾ നിരീക്ഷണത്തിലാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.