ദേവനന്ദയുടെ മുങ്ങി മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌

കൊല്ലം: ദേവനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചു. മുങ്ങിമരിച്ചതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം നടത്തിയതിന്റെ റിപ്പോർട്ട്‌ ഡോക്ടർമാർ പോലീസിന് കൈമാറി. വയറ്റിൽ ചെളിയും വെള്ളത്തിന്റെ അംശവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം കിട്ടുന്നതിന് 18- 20 മണിക്കൂറുകൾക്കുള്ളിലാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

ആന്തരിവ അവയവങ്ങളുടെ രാസപരിശോധന ഫലം കൂടി ലഭിക്കുമ്പോൾ കേസിൽ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ കുട്ടിയുടെ മാതാ പിതാക്കളും നാട്ടുകാരും ബന്ധുക്കളും കുട്ടിയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു ആരോപിച്ചിരുന്നു. കുട്ടി ആറ്റിലോട്ട് നടന്നു പോകുന്നത് ആരും കണ്ടിട്ടുമില്ല. ആയതിനാൽ മരണത്തിൽ കൂടുതൽ സംശയം തോന്നുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.