ദേവനന്ദയുടെ ക്‌ളാസ്സ് മുറിക്ക് ഇനി ദേവനന്ദയുടെ പേര് ; ഒന്നാം ക്ലാസ്സ് മുറിക്കാണ് ദേവനന്ദയുടെ പേരിടുന്നത്

കൊല്ലം ; ആറ്റിൽ വീണ് മരണപ്പെട്ട ഒന്നാം ക്ലാസുകാരി ദേവനന്ദ പഠിച്ച ക്ലാസ്സ് മുറി ഇനി ദേവനന്ദയുടെ പേരിൽ അറിയപ്പെടും. ക്ലാസ്സ് മുറിക്ക് ദേവനന്ദയുടെ പേരിടാൻ സ്‌കൂൾ അധികൃതർ തീരുമാനിച്ചു. വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ദേവനന്ദയുടെ സ്മരണ നിലനിര്‍ത്താനായാണ് ദേവനന്ദ പഠിച്ചിരുന്ന വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് മുറിക്കു ദേവനന്ദയുടെ പേരിടാന്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചത്.

രണ്ട് ദിവസം മുൻപാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ കാണാതാകുന്നതും തുടർന്ന് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും. അതെ സമയം ദേവനന്ദയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. മുങ്ങി മരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.