വിശന്ന് കുട്ടി മണ്ണ് തിന്ന സംഭവം ; ഭർത്താവിനെയും യുവതിയെയും അപമാനിച്ചു കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കടുത്ത ദാരിദ്ര്യത്തെ തുടർന്ന് തിരുവനന്തപുരത്ത് കുഞ്ഞു മണ്ണ് വാരി തിന്ന സംഭവത്തിൽ അച്ഛനെയും അമ്മയെയും അപമാനിച്ചികൊണ്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുട്ടിയുടെ അച്ഛൻ വർഷത്തിൽ ഒരുവട്ടം മാത്രമേ വരികയുള്ളെന്നും തിരികെ പോകുമ്പോൾ ഒരു കുഞ്ഞും ഉണ്ടാകുമെന്നും ഇത് മാത്രമാണോ അയാളുടെ ജോലി എന്ന് കരുതരുതെന്നും കടകംപള്ളി പറഞ്ഞു.

കുഞ്ഞിന്റെ മാതാവായ ശ്രീദേവിയ്ക്ക് നല്ല ആരോഗ്യം ഉണ്ടെന്നും അവർ അധ്വാനിച്ചു കുട്ടിയെ വളർത്തട്ടെന്നും പിതാവ് അയാളുടെ ഇഷ്ടത്തിന് പോകട്ടെയെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. രണ്ടു പാർട്ടി പ്രവർത്തകരുടെ പണികളഞ്ഞ ആളാണ് ശ്രീദേവിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വീട്ദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു