ദേവനന്ദയെ അപായപ്പെടുത്തിയതെന്ന് സംശയം ; ഒരാൾ പോലീസ് നിരീക്ഷണത്തിൽ

കൊല്ലം ; ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ഉയർത്തിയ സംശയം ബലപ്പെടുന്നു. പോലീസിന്റെ അന്വേഷണം നിർണായകഘട്ടത്തിൽ. ദേവനന്ദ ഒറ്റയ്ക്ക് നടന്ന് ഇത്രയും ദൂരം പോകില്ല എന്ന ബന്ധുക്കളുടെ സംശയമാണ് പോലീസിനെ കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ പോലീസ് അന്വേഷണം എത്തി നിൽക്കുന്നത്.

ദേവനന്ദ വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്ന നേരത്ത് വീട്ടിനകത്ത് മറ്റൊരു ബന്ധുവിന്റെ സാനിധ്യം ഉണ്ടായിരുന്നു എന്നുള്ള നിഗമനത്തിലാണ് പോലീസ് എത്തി നിൽക്കുന്നത്. വളരെ അടുത്തറിയുന്ന ആളായത് കൊണ്ടാവണം ദേവനന്ദ അയാളോടൊപ്പം പുഴക്കരയിലേക്ക് പോയിട്ടുണ്ടാവുക. വീടുമായി ബന്ധമുള്ള ആളുകൾ ഇപ്പോൾ പോലീസ് നിരീക്ഷണത്തിലാണ്. ഒരാളെ പോലീസ് വ്യക്തമായി നിരീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്.

വീടുമായി ബന്ധമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുട്ടിയെ എടുത്ത് കൊണ്ട് പോയതിനാൽ ആണ് കുട്ടിയുടെ ചെരുപ്പ് വീട്ടിൽ തന്നെ കിടന്നത്. ചെരിപ്പിടാതെ അത്രയും ദൂരം നടന്ന് പോകില്ല എന്നതും മറ്റൊരാളുടെ സാന്നിധ്യമുണ്ടായി എന്ന സംശയം ബലപ്പെടുത്തുന്നു.