രാജ്യം ചർച്ച ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ ആ പ്രസ്താവനയ്ക്ക് ഇന്ന് രണ്ട് വയസ്

കണ്ണൂർ ; സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ രാജ്യം ചർച്ച ചെയ്ത പ്രസ്താവനയ്ക്ക് ഇന്ന് രണ്ട് വയസ്. രണ്ട് വർഷത്തിന് മുൻപ് ത്രിപുര തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രസ്താവനയാണ് അന്ന് രാജ്യം ചർച്ച ചെയ്തത്. ഇന്ത്യയിലെ സിപിഎം ന്റെ ഉറച്ച കോട്ടയായിരുന്നു ത്രിപുര.

ത്രിപുരയിൽ ഭരണം പിടിക്കുമെന്നത് ബിജെപി യുടെ സ്വപ്നം മാത്രം ആണെന്ന് കോടിയേരി ബാലകൃഷ്ണൻ പരിഹസിച്ചിരുന്നു. എന്നാൽ സിപിഎം നെ നിഷ്പ്രഭരാക്കി ബിജെപി ത്രിപുര പിടിച്ചടക്കുന്നത് വേദനയോടെ നോക്കി നിൽക്കാനേ കൊടിയേരിക്കായുള്ളു.ത്രിപുര ബിജെപി പിടിച്ചടക്കിയിട്ട് രണ്ട് വര്ഷം പിന്നിട്ടിട്ടും കോടിയേരി ബാലകൃഷ്ണന്റെ അന്നത്തെ പ്രസ്താവന സോഷ്യൽ മീഡിയ മറന്നിട്ടില്ല.