കെ എസ് യു പ്രവർത്തകയുടെ നഗ്ന്ന ദൃശ്യം വാട്സപ്പിൽ ;സംസ്ഥാന സെക്രട്ടറിക്കും ജില്ലാ പ്രസിഡന്റിനുമെതിരെ പരാതി

തൊടുപുഴ : കെ എസ് യു പ്രവർത്തകയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന് പരാതിയിൽ കെ എസ് യു നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. തൊടുപുഴ മുട്ടം പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്താലി, ജില്ലാ സെക്രട്ടറി സജ്‌ന എന്നിവര്‍ക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയത്. പരാതിയെ തുടർന്ന് പോലീസ് ഇവർക്കെതിരെ കേസടുത്തിരിക്കുകയാണ്. അതെ സമയം വീഡിയോ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു.