ഇതിനെ അക്ഷരം തെറ്റാതെ പ്രണയമെന്ന് വിളിക്കാം ; ബൈക് അപകടത്തിൽ നെഞ്ചിന് താഴെ തളർന്നിട്ടും കൈവിടാതെ പ്രണവും ഷഹാനയും

വിവാഹം കഴിഞ്ഞ് പ്രണയമെന്ന പേരിൽ കുഞ്ഞിനെ വരെ എറിഞ്ഞ് കൊന്ന് കാമുകന്റെ കൂടെ പോകുന്നതല്ല പ്രണയം. തന്നെ സ്നേഹിക്കുന്നവന്റെ മനസ് കാണുന്നതാണ് പ്രണയം. എന്തൊക്കെ നഷ്ടപ്പെട്ടാലും അവന്റെ കൂടെ താങ്ങായി തണലായി നിൽക്കുന്നതാണ് പ്രണയം. അതെ അങ്ങനെയൊരു പ്രണയ ജോഡികളാണ് പ്രണവും ഷഹാനയും.

ആറുവർഷം മുൻപാണ് പ്രണവിന്റെ ജീവിതത്തിലേക്ക് ബൈക് ആക്സിടന്റിന്റെ രൂപത്തിൽ ആ ദുരന്തം കടന്ന് വന്നത്. അതിൽ പ്രണവിന് തന്റെ നെഞ്ചിനു താഴോട്ട് തളർന്നു കിടപ്പിലായി. പക്ഷെ അതൊന്നും ഷാഹിനയ്ക്ക് വിഷയമായിരുന്നില്ല. ജീവിതം തീർന്നെന്ന് കരുതിയ പ്രണവിന് ഷഹാന പ്രണയിനി മാത്രമായിരുന്നില്ല വലിയൊരു ഊർജ്ജവും പ്രചോദനവുമായിരുന്നു. ജീവിക്കാനുള്ള പ്രതീക്ഷയും അവളായിരുന്നു.

ഇന്ന് ഇരുവരുടെയും പ്രണയം സാഫല്യമായ ദിനം വീൽ ചെയറിലിരുന്ന് പ്രണവ് ഷഹാനയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തിയപ്പോൾ കണ്ണ് നിറഞ്ഞത് എന്തിനും ഏതിനും കൂടെ നിൽക്കുന്ന ഉറ്റ സുഹൃത്തുക്കളുടെ ആയിരുന്നു. ഇനി അവനെ നോക്കാൻ അവളുണ്ടല്ലോ ഇടറിയ ശബ്ദത്തിൽ ചിരിച്ച് കൊണ്ട് ഒരു കൂട്ടുകാരൻ പറഞ്ഞു.

ഈ വിവാഹവും വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി മാറി. ഷഹാനയുടെ വലിയ മനസിന് ചിലർ നന്ദി പറഞ്ഞപ്പോൾ. പ്രണയ ബന്ധത്തിനും തുടർന്നുള്ള ജീവിതത്തിനും ആശംസ അറിയിക്കാനും ആളുകൾ മത്സരിക്കുകയായിരുന്നു.