നിയമ സഭയിൽ കള്ള റാസ്കൽ വിളി; മുഖ്യമന്ത്രിയുടെ മൈക്കിനരികെ ഇരുന്ന ജയരാജൻ വെട്ടിൽ

തിരുവനന്തപുരം: നിയമസഭയിൽ പെരിയ ഇരട്ട കൊലപാതകം സംബന്ധിച്ചുള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു സർക്കാരിന്റെ നിലപാടിനെതിരെ നടന്ന പ്രതിഷേധത്തിൽ നാടകീയമായ സംഭവങ്ങളാണ്‌ ഉണ്ടായത്. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുണ്ടായ വാക്വാദത്തിൽ പ്രതിപക്ഷത്തെ ഇ പി ജയരാജൻ കള്ള റാസ്കലെ എന്ന് വിളിച്ചതാണ് ഭരണപക്ഷത്തിനു വലിയ നാണക്കേട് ഉണ്ടായത്. ജയരാജൻ വിളിച്ചത് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ സഭയിൽ മുഴുവൻ മുഴങ്ങി കേൾക്കുകയായിരുന്നു.

പ്രതിപക്ഷകക്ഷികളായ ഷാഫി പറമ്പിൽ അടക്കമുള്ളവർ സഭയിൽ ബഹളമുണ്ടാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ തൊട്ടടുത്തായിരുന്നു ഇ പി ജയരാജൻ ഇരുന്നത്. ചാടിയെഴുനേൽക്കുകയും “കള്ള റാസ്കൽ നീ ആരാടാ” എന്ന പദ പ്രയോഗമാണ് മുഖ്യമന്ത്രിയുടെ മൈക്കിലൂടെ സഭയിൽ മുഴുവൻ മുഴങ്ങി നാണക്കേടുണ്ടാക്കിയത്. തുടർന്ന് സഭയിൽ പ്രതിഷേധത്തിന്റെ ശക്തി കൂടുകയും ഇരു കൂട്ടരുടെയും വാക്ക്പോര് ശക്തമാക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു