കലാപകാരി ഷാരൂഖിനെ സംഘപരിവാറുകാരനാക്കി ഫേസ്ബുക്ക് പോസ്റ്റർ: സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പേജിൽ പൊങ്കാല

ഡൽഹിയിൽ നടന്ന കലാപത്തിനിടയിൽ പോലീസിന് നേർക്ക് തോക്ക് ചൂണ്ടി പാഞ്ഞടുക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ അയാൾ സംഘപരിവാറുകാരനാണെന്നു പറഞ്ഞു വ്യാജ പ്രചാരണങ്ങളും നടന്നിരുന്നു. അക്രമകാരിയായ ഷാരൂഖിനെ പോലീസ് പിടികൂടുകയും ചെയ്തതോടെ സംഘപരിവാർ വിരോധികൾ വെട്ടിലാകുകയായിരുന്നു. തുടർന്ന് വ്യാജ പ്രചാരണങ്ങൾ പൊളിയുകയും തോക്ക് ചൂണ്ടിയയാൾ ജിഹാദിയാണെന്ന് തെളിയുകയും ചെയ്തു.

ഷാരൂഖ് സംഘ്പരിവാറുകാരനാണെന്നു വരുത്തികൊണ്ട് അദ്ദേഹം വെടിവെയ്ക്കുന്ന പടം വെച്ചു രാജ്യമാകെ വർഗീയ കലാപം നടത്താനുള്ള സംഘപരിവാർ നീക്കത്തിനെതിരെ സിപിഐഎം ജനജാഗ്രതാ സദസ്സ് 2020 മാർച്ച്‌ 5 ന് ഏരിയ കേന്ദ്രങ്ങളിൽ എന്ന പോസ്റ്റർ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. എന്നാൽ പോസ്റ്ററിൽ ഉള്ളയാൾ സംഘപരിവാറുകാരനല്ലെന്നു മനസിലായെട്ടും അദ്ദേഹം പോസ്റ്റർ പിൻവലിച്ചില്ലായിരുന്നു. തുടർന്ന് പോസ്റ്ററിൽ നിരവധി ആളുകളാണ് കമന്റുമായി വന്നിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു