ദേവനന്ദയുടെ മരണം ; അദൃശ്യ ശക്തികളുടെ പ്രേരണയെന്ന് നാട്ടുകാരിൽ ചിലർ

കൊല്ലം : ഇത്തിക്കരയാറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണകാരണം പോലീസ് അതീവ ജാഗ്രതയോടെ അന്വേഷിക്കുകയാണ്. വീടുമായി അടുത്ത് ബന്ധമുള്ള ആളുകളെ പോലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാരും ബന്ധുക്കളും ഇത് വിശ്വസിച്ചിട്ടില്ല. ഇപ്പോഴും അവർ പല സംശയങ്ങളും ഉയർത്തുന്നതുണ്ട്.

എന്നാൽ ദേവാനന്ദയുടെ മരണം ആദ്യത്തെ സംഭവമല്ല അതെ സ്ഥലത്ത് അഞ്ചോളം പേര് മരിച്ചതായി നാട്ടുകാർ പറയുന്നു. ഏതോ ഒരു അദൃശ്യ ശക്തിയുടെ പ്രേരണ കൊണ്ടാണ് കുട്ടി നടന്ന് അത്രയും ദൂരം സഞ്ചരിച്ചിരിക്കുന്നതെന്ന് നാട്ടുകാരിൽ ചിലർ പറയുന്നു. വീടിന്റെ പുറകിൽ കൂടിയാണ് പോലീസ് നായ പോയത് വീടിന്റെ പുറകിൽ തന്നെയാണ് ‘അമ്മ അലക്കികൊണ്ടിരുന്നതും അമ്മയുടെ കണ്ണ് വെട്ടിച്ച് ദേവനന്ദയെ കൊണ്ട് പോയത് അദൃശ്യ ശക്തി തന്നെയാണെന്ന് അവർ പറയുന്നു.

പോലീസ് നായ മണം പിടിച്ച് വിരണ്ട്ഓടിയത് പോലെയാണ് ഓടിയതെന്നും. അതൊക്കെ അദൃശ്യ ശക്തിയുടെ ആമിപ്യം ഉള്ളത് കൊണ്ടാണെന്നും അവർ പറയുന്നു. എന്നാൽ ഇത് വെറും ഊഹാപോഹമാണെന്നും മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നും അന്വേഷണ സംഘം ഇത്തരം കഥകൾ അന്വേഷണം വഴിതിരിച്ചു വിടാനാണോ എന്നും പരിശോധിക്കും പോലീസ് പറഞ്ഞു