ദേവനന്ദയുടെ മരണം ; അമ്മയുടെ മൊഴി തിരുത്തി അച്ഛൻ രംഗത്ത്, ദേവനന്ദ അന്ന് ഒറ്റയ്ക്ക് കടയിൽ വന്നതായി കടയുടമയുടെ മൊഴി

കൊല്ലം ; ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്തിയ ദേവനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. പോലീസ് പലരെയും നിരീക്ഷിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവൊന്നും തെളിവൊന്നും ഇതുവരെയും ലഭ്യമായിട്ടില്ല. അതെ സമയം ദേവനന്ദ ഒറ്റയ്ക്ക് ഇതിനു മുൻപും സഞ്ചരിച്ചതായി അച്ഛൻ പറയുന്നു. കാണാതായ ദിവസം രാവിലെ ദേവനന്ദ രാവിലെ ഒറ്റയ്ക്ക് കടയിൽ വന്നതായി കടയുടമ പൊലീസിന് മൊഴി നൽകി.

നേരത്തെ ദേവനന്ദയുടെ അമ്മ ദേവനന്ദ വീടുവിട്ട് പോകാറില്ലെന്ന് മൊഴി നൽകിയിരുന്നു. എന്നാൽ അച്ഛൻ ഈ മൊഴി തിരുത്തി പറഞ്ഞു ദേവനന്ദ ഇതിന് മുൻപും പറയാതെ വീട്ടിൽ നിന്നും പോയിട്ടുണ്ടെന്നാണ് അച്ഛൻ പറയുന്നത്. കാണാതായ അന്ന് കടയിൽ വന്ന് സോപ്പ് വാങ്ങിച്ചതായി കടയുടമ പറയുന്നു.