വെള്ളാപ്പള്ളിയ്ക്ക് വെല്ലുവിളിയുമായി സുഭാഷ് വാസു: സെൻകുമാർ കുട്ടനാട്ടിൽ മത്സരിക്കും?

ആലപ്പുഴ: കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മുൻ ഡി.ജി.പി ടിപി സെൻകുമാർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് സുഭാഷ് വാസു. എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വെള്ളാപ്പള്ളിയ്ക്ക് ധൈര്യമുണ്ടെങ്കിൽ എതിർ സ്ഥാനാർഥിയെ നിർത്താനും സുഭാഷ് വാസു പറഞ്ഞു.

ഔദ്യോഗിക ബി ഡി ജെ എസ് തങ്ങളാകുമെന്നും സുഭാഷ് വാസു വ്യക്തമാക്കി. വെള്ളാപ്പള്ളിയും കുടുംബവും എൻ ഡി എയെ ചതിക്കുകയാണ് ചെയ്യുന്നതെന്നും, വെള്ളാപ്പള്ളി കുടുംബത്തിന്റെ കപടത നിറഞ്ഞ രാഷ്ട്രീയത്തിന് അന്ത്യം കുറയ്ക്കുമെന്നും സുഭാഷ് വാസു പറഞ്ഞു. കുറച്ചു നാളുകളായി വെള്ളാപ്പള്ളിയും സുഭാഷ് വാസുവും തമ്മിൽ വാക്ക് പോര് നിലനിൽക്കുകയാണ്. വെള്ളാപ്പള്ളി നടേശന്റെ അഴിമതികൾ ഓരോന്നായി പുറത്തു കൊണ്ടുവരുമെന്നും സുഭാഷ് വാസു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു