പി ജയരാജനെ ഉടൻ കൊലപ്പെടുത്തുമെന്ന് വധഭീഷണി

സിപിഐഎം നേതാവ് പി ജയരാജന് നേരെ വധഭീഷണി. ഉടൻ കൊലപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടുളള കത്താണ് രവീന്ദ്രൻ എന്നയാളുടെ പേരിൽ അയച്ചത്. ആർ എസ് എസ് കണ്ണൂർ ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂർ മനോജിന്റെയും അരിയിൽ ഷുക്കൂറിന്റെയും കൊലപാതകത്തിന് പിന്നിൽ ജയരാജനാണെന്നും കത്തിൽ പറയുന്നുണ്ട്.

പ്രാധാന രാഷ്ട്രീയ കൊലപാതകങ്ങളിൽ കുറ്റകൃത്യത്തിൽ ആരോപിതനായിട്ടും നിയമ നടപടികളിൽ നിന്നും പി ജയരാജൻ രക്ഷപെട്ടുവെന്നും ക്രൂരതയ്ക്ക് ഇരയായവരുടെ ഓർമ്മയ്ക്കായി ശിക്ഷ നടപ്പാക്കുമെന്നും കത്തിൽ പറയുകയും ഭീഷണിപെടുത്തുകയും ചെയ്യുന്നുണ്ട്. ഫെബ്രുവരി 27 ആണ് കത്തിൽ കൊടുത്തിരിക്കുന്ന തീയതി.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ കത്തിൽ കൊടുത്തിരിക്കുന്ന അഡ്രെസ്സ് വ്യാജമാണെന്നു കണ്ടെത്തി.

മുഖ്യമന്ത്രി പിണറായി വിജയനും, ഡി വൈ എഫ് ഐ നേതാവ് എ എ റഹിമിനും പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ വധ ഭീഷണിയുമായി കത്തയച്ചിരുന്നു. മുഖ്യമന്ത്രിയെ വെട്ടികൊല്ലുമെന്നായിരുന്നു കത്തിലൂടെയുള്ള ഭീഷണി. തുടന്ന് കത്ത് പോലീസിന് കൈമാറുകയും അന്വേഷിക്കുകയും ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു