ദേവനന്ദയുടെ മരണത്തിൽ പത്തു ചോദ്യങ്ങളുമായി മുൻ എസ്.പി ഇതിനു ഉത്തരം കിട്ടിയാൽ ദേവനന്ദയ്ക്ക് എന്താണ് സംഭവിച്ചതെന്നു അറിയാം

കൊല്ലം: ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണകാരണത്തിലുള്ള സംശയങ്ങൾ തീർക്കാൻ പത്തു ചോദ്യങ്ങളുമായി മുൻ എസ് പിയും അന്വേഷണ സംഘത്തിലെ വിദഗ്ധനുമായ ജോർജ് ജോസഫ്. കേരളകൗമുദിയുമായി സംസാരിക്കുമ്പോളാണ് അദ്ദേഹം ഈ പത്തു ചോദ്യങ്ങൾ ഉന്നയിച്ചത്. ചോദ്യങ്ങൾ കാണാം

1. പോലീസിന്റെ ഇൻക്വസ്റ്റിൽ കുട്ടിയുടെ കളിൽ മണ്ണ് പറ്റിയിരുന്നോയെന്നും, ചെരിപ്പിട്ടിരുന്നില്ലെങ്കിൽ മണ്ണ് ഉണ്ടാകുമെന്നും എത്രെ നേരം വെള്ളത്തിൽ കിടന്നാലും മണ്ണ് ചെറിയ അളവിലെങ്കിലും കാലിൽ ഉണ്ടാകുമെന്നും ആ മണ്ണ് പരിശോധിച്ചാൽ അറിയാൻ പറ്റും കുട്ടിപോയ വഴിയേതെന്നും, അത് അന്വേഷണത്തിന് സുഗമമാകുമെന്നും അദ്ദേഹം പറഞ്ഞു.

2. ഇനി കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോവുകയാണെങ്കിൽ മണ്ണ് കാണാൻ വഴിയില്ല. കുട്ടിക്ക് എത്ര ജോഡി ചെരുപ്പ് ഉണ്ടെന്നു നോക്കണം. ചെരുപ്പ് നഷ്ടമായിട്ടുണ്ടോ എന്ന് വീട്ടിൽ നോക്കണം. ഇപ്പോളത്തെ കുട്ടികൾ പൊതുവെ ചെരുപ്പ് ഇടാതെ പുറത്ത് ഇറങ്ങാറില്ലെന്നും അദ്ദേഹം പറയുന്നു.

3. കുട്ടി മരിച്ചു കിടന്ന ഇത്തിക്കരയാറിന്റെ ഭാഗങ്ങൾ ശരിക്കും വിജനമാണ്. കുട്ടി ഇതുവഴി പോയിരുന്നെങ്കിൽ ശരീരത്തിൽ കാടുകളും ചെടികളും ഉരസിയ പാടുകൾ ഉണ്ടാകും. അത് പരിശോധിക്കണമെന്നും, ചുവപ്പോ നീലയോ നിറത്തിലുള്ള പാടുകൾ കാണും അത് ഇല്ലായെന്നതും ദുരൂഹത കൂട്ടുന്നുവെന്നു അദ്ദേഹം വ്യക്തമാക്കി.

4. കുട്ടിയുടെ മരണസ്ഥലത്തു നിന്നും കിട്ടിയ ഷാൾ ഏറെ നോർണ്ണായകമാണെന്നും പറയുന്നു. അമ്മയുടെ ഷാൾ സാധാരണ കുട്ടികൾ എടുക്കുകയും സാരി പോലെ ചുറ്റി കളിക്കാറുമുണ്ട്. എന്നാൽ ഇത്രെയും ദൂരമൊക്കെ ഷാൾ കൊണ്ട് പോകാൻ സാധ്യത കുറവാണ്‌. വെള്ളത്തിൽ കുട്ടി തന്നെ വീണിരുന്നെങ്കിൽ ഷാൾ ഒഴുകി പോകുമായിരുന്നു. എന്നാൽ മരിച്ച സ്ഥലത്ത് തന്നെ ഷാൾ കണ്ടെത്തിയത് ഏറെ ദുരൂഹത ഉണ്ടാക്കുന്നു.

5. തള്ളിയിട്ടാലും, എടുത്തിട്ടാലും ഷാൾ കൊണ്ട് വലിച്ചു തള്ളിയിട്ടാലും ആറ്റിൽ വീണാൽ മരിക്കും. എങ്ങനെയാണ് കുട്ടി ആറ്റിൽ വീണത് എന്നത് നിർണ്ണായകമാണ്. സ്വാഭാവിക ആണെകിൽ ശരീരത്തിൽ പാടുകൾ ഉണ്ടാകുമെന്നും ഇതൊന്നും കാണാതെ സാഹചര്യത്തിൽ കുട്ടിയെ എടുത്തു എറിഞ്ഞതാണോ എന്നും പരിശോധിക്കണം.

6. കുട്ടി വീണ സ്ഥലത്തിന്റെ മറുകരയിലെത്തിയെന്നു പറയുന്നത് ശരിയാണെങ്കിൽ ആറ്റിലെ ഒഴുക്കിന്റെ ശക്തി നോക്കേണ്ടതുണ്ട്. ചൂടുകാലം ആയതിനാൽ ഒഴുക്കിന്റെ ശക്തി കുറവായിരിക്കും. അത് പരിശോധിക്കണം.

7. കുട്ടി ഒഴുകി പോയതാണോ എന്ന് അറിയാൻ ഡമ്മി ഉപയോഗിച്ച് പരിധോധിക്കണം. അത് ശരിക്കും എന്താണ് നടന്നതെന്നുള്ള തുമ്പ് ലഭിക്കാൻ സഹായകമാകും.

8. കുട്ടി അന്നേ ദിവസം കഴിച്ച ആഹാരം വയറ്റിൽ ഉണ്ടോയെന്നു പരിശോധിക്കണം. എന്താണ് ഭക്ഷണമെന്നും പരിശോധിക്കണം. വേറെ എന്തെങ്കിലും ആരെങ്കിലും കൊടുത്തോ എന്ന് അറിയാൻ വേണ്ടിയാണ് ഇത് പരിശോധിക്കുന്നത്. മലത്തിന്റെ അളവു ഡോക്ടർമാർ പരിശോധിച്ചിട്ടുണ്ടെങ്കിൽ അതും കേസിൽ തെളിവുകൾ ലഭിക്കാൻ സഹായകമാകും.

9. നേരത്തെയും കുട്ടിയെ ഇതിപോലെ കാണാതായിട്ടുണ്ടെന്നു വിവരങ്ങളും അന്നുണ്ടായ കാര്യങ്ങളും പരിശോധിക്കണം. അന്ന് കുട്ടിയെ കണ്ടെത്തിയതും സാഹചര്യങ്ങളും മറ്റും വിശദമായി പരിശോധിക്കണം.

10. ദേവനന്ദയുടെ അമ്മ തുണി കഴുകുമ്പോൾ കുട്ടി ജനലിലൂടെ അടുത്തുള്ള വീട്ടിലെ കുട്ടിയുമായി സംസാരിച്ചതായും മൊഴിയുണ്ട്. അത് നോക്കുമ്പോൾ കുട്ടിയെ കാണാതായത് ഒരു മണിക്കൂർ മുൻപാണെന്നുള്ള കാര്യം തെറ്റാകും. സംസാരിച്ച സമയവും മരിച്ച സമയവും നിർണ്ണായകമാണ്.

അഭിപ്രായം രേഖപ്പെടുത്തു