ഷഹാനയെ പ്രണവ് മതം മാറ്റിയെന്ന് രശ്മി നായർ ; ഈ അവസരത്തിൽ അവരുടെ മതവും രാഷ്ട്രീയവും ചികയുന്നതിനോട് യോജിക്കുന്നില്ലെന്ന് ദീപ നിശാന്ത്

പ്രണവും ഷഹാനയും തമ്മിലുള്ള വിവാഹം മാർച്ച്‌ മൂന്നിനാണ് നടന്നത്. തുടർന്ന് ഇരുവരുടെയും കല്യാണ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. ഇരുവർക്കും സമൂഹ മാധ്യമങ്ങളിൽ പിന്തുണയുമായി എത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്. ആറു വർഷം മുൻപ് ബൈക്ക് അപകടത്തിൽ നെഞ്ചിനു താഴോട്ടുള്ള ഭാഗങ്ങൾ തളർന്ന പ്രണവ് കിടപ്പിലായിരുന്നു. കൂട്ടുകാരുടെയും വീട്ടുകാരുടെയും മറ്റും സഹായത്തോടെ വീൽ ചെയറിലായിരുന്നു പുറത്തോട്ടും മറ്റും ഇറങ്ങിയിരുന്നത്.

ആറു മാസങ്ങൾക്ക് മുൻപ് പ്രണവിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കൂടി കണ്ട ഷഹാനയ്ക്ക് പ്രണവിനോട് ഇഷ്ടം തോന്നുകയായിരുന്നു. എന്നാൽ കൂട്ടുകാരും വീട്ടുകാരും പ്രണവുമെല്ലാം തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞിട്ടും ഷഹാന പിന്മാറിയില്ല. തിരുവനന്തപുരത്തു നിന്നും ഷഹാന പ്രണവിനെ വിവാഹം കഴിക്കാനായി തൃശ്ശൂർ എത്തുകയായിരുന്നു. എന്നിട്ടും എല്ലാവരും പ്രണവിന്റെ അവസ്ഥയെ കുറിച്ചു പറഞ്ഞു. എന്നാലും അതൊന്നും ഷഹാന കൂട്ടാക്കിയില്ല. ഒടുവിൽ ഷഹാനയുടെ കഴുത്തിൽ പ്രണവ് താലി കെട്ടുകയായിരുന്നു. പ്രണവും ഷഹാനയും കുടുംബവുമെല്ലാം ഇപ്പോൾ വളരെയധികം സന്തോഷത്തിലാണ്.

ഇരുവർക്കും പിന്തുണയുമായും ആശംസകൾ നേർന്നു കൊണ്ടും ദീപാ നിഷാന്ത് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ ഭീകരമായ ഓഡിറ്റിംഗ് നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ആ ചെറുപ്പക്കാരന്റെ മതം, രാഷ്ട്രീയം എല്ലാം ചർച്ചയിൽ കടന്നു വരുന്നുണ്ട്.. ‘സോഷ്യൽ മീഡിയയിലൂടെ ഉടലെടുത്ത പ്രണയമൊക്കെ ഇത്രേ ഉള്ളൂ, ഉണ്ടാവൂ’ എന്ന മുൻവിധികളും. അവരത് കാണാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. എന്ന തരത്തിലാണ് ദീപയുടെ ഫേസ്ബുക്ക്‌ കുറിപ്പ്.

ദീപ നിഷാന്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;

അപകടത്തിൽപ്പെട്ട് അരയ്ക്കു താഴേക്ക് തളർന്ന ഒരു യുവാവിന്റെയും അയാളെ പ്രണയിച്ച് വിവാഹം കഴിച്ച പെൺകുട്ടിയുടെയും ചിത്രം കണ്ടിരുന്നു. എവിടെയും അഭിപ്രായമൊന്നും എഴുതിയില്ല. മറ്റൊരാളുടെ ജീവിതത്തിന്റെ വിധികർത്താവാകാനുള്ള യോഗ്യത നമുക്കാർക്കുമില്ല.(ചുരുങ്ങിയ പക്ഷം എനിക്കില്ല. അത്ര തന്നെ!)

ആ ചിത്രം എന്നെ അമിതമായി ആനന്ദിപ്പിച്ചിട്ടോ വേദനിപ്പിച്ചിട്ടോ ഇല്ല.പക്ഷേ ആ ചിത്രം കണ്ട് ഊർജം നിറച്ച ആളുകളെ എനിക്കറിയാം. അതിലെന്റെ വിദ്യാർത്ഥികളുണ്ട്. അരയ്ക്കു താഴേക്ക് തളർന്ന ബിജു Biju Hope പങ്കുവെച്ചപ്പോഴാണ് ഞാനാ ചിത്രം കണ്ടതും.

ഇപ്പോൾ ഭീകരമായ ഓഡിറ്റിംഗ് നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ആ ചെറുപ്പക്കാരന്റെ മതം, രാഷ്ട്രീയം എല്ലാം ചർച്ചയിൽ കടന്നു വരുന്നുണ്ട്.. ‘സോഷ്യൽ മീഡിയയിലൂടെ ഉടലെടുത്ത പ്രണയമൊക്കെ ഇത്രേ ഉള്ളൂ, ഉണ്ടാവൂ’ എന്ന മുൻവിധികളും. അവരത് കാണാതിരിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു.

സൈമൺ ബ്രിട്ടോ മരിക്കുന്നതു വരെ കൂടെയുണ്ടായിരുന്ന സീനയെ ഓർക്കുന്നു..

എന്നാൽ പെൺവാണിഭ കേസിലെ പ്രതിയായ രശ്മി ആർ നായർ പ്രണവിനെയും ഷഹാനയെയും വിമര്ശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. ‘എഴുന്നേറ്റു നിൽക്കാൻ ആവതില്ല എങ്കിലും കൂടെ കഴിയാൻ വന്നവളെ മതം മാറ്റണം എന്ന മിടുക്കു ചില്ലറയല്ല.” എന്നായിരുന്നു രശ്മിയുടെ കുറിപ്പ്.

രശ്മി നായരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;

എഴുന്നേറ്റു നിൽക്കാൻ ആവതില്ല എങ്കിലും കൂടെ കഴിയാൻ വന്നവളെ മതം മാറ്റണം എന്ന മിടുക്കു ചില്ലറയല്ല.

പ്രണവ് ഷഹാന വിവാഹം കഴിഞ്ഞതിന്റെ തൊട്ട് പുറകെ പ്രണവിന്റെ രാഷ്ട്രീയവും ഷഹാനയുടെ മതവും സോഷ്യൽ മീഡിയയിൽ ആളുകൾ ചർച്ച ചെയ്തു. ഷഹാന അല്ലാഹുവിന്റെ മുൻപിൽ തെറ്റുകാരിയാണെന്ന് മത തീവ്രവാദികൾ വാദിക്കുന്നു. എന്നാൽ മറ്റു ചിലർ ഷഹാനയെ പ്രണവ് മതം മാറ്റിയെന്നും പ്രണവ് ആർഎസ്എസ് പ്രവർത്തകനാണെന്നും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഷഹാന മതം മാറിയിട്ടില്ലെന്നാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു