വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പിടികൂടി

കൊല്ലം: കുട്ടിയെ തട്ടികൊണ്ട് പോകാൻ ശ്രമം നടത്തിയ നാടോടി സ്ത്രീയെ പിടികൂടി. കൊല്ലം കരുനാഗപ്പള്ളിയിലെ തുറയിൽകുന്നു എസ് എൻ യുപി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ ജാസ്മിനെ സ്കൂളിൽ പോകുന്ന വഴി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീയെയാണ് നാട്ടുകാർ പിടികൂടിയത്.

കുട്ടിയെ സ്കൂളിന്റെ ഏകദേശം അൻപത് മീറ്റർ പിന്നിൽ വെച്ചാണ് കയറി പിടിക്കുകയും കൂടെകൊണ്ട് പോകുവാനുള്ള ശ്രമവും നടത്തിയത്. എന്നാൽ കുട്ടി പെട്ടെന്ന് കുതറി അടുത്തുള്ള വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച സ്ത്രീയെ നാട്ടുകാർ ചേർന്നു പിടികൂടുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ വീട് പൊള്ളാച്ചിയിലാണെന്നും പേര് ജ്യോതിയെന്നുമാണ് വെളിപ്പെടുത്തിയത്. ഇത്തരം സംഘങ്ങൾ അടുത്തിടെയായി വർധിച്ചു വരുന്നതായും പോലീസ് വൃത്തങ്ങൾ പറയുന്നു.