ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം

പത്തനംതിട്ട: പൂവൻപാറ മലങ്കാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ ആർ എസ് എസ് പ്രവർത്തകർക്ക് നേരെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു. ആർ എസ് എസ് പ്രവർത്തകരായ സുമേഷ്, അനിൽ അശോക് ഡി വൈ എഫ് ഐ പ്രവർത്തകരായ രാഹുൽ അജ്മൽ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ കോഴഞ്ചേരി ഹോഡ്‌പിറ്റലിലും പത്തനംതിട്ട ജനറൽ ഹോസ്‌പിറ്റലിലുമായി പ്രവേശിപ്പിച്ചു.

എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജാതി പേര് വിളിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. 25 ഓളം വരുന്ന ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. കൂടാതെ സുബലാപാർക്കിനു സമീപത്തായി താമസിക്കുന്ന മണിമന്ദിരത്തിൽ മീനാക്ഷിയുടെ വീടിനു നേരെയും ഡി വൈ എഫ് ഐ സംഘം ആക്രമണം നടത്തി.

മുറ്റത്തുണ്ടായിരുന്ന കാറിന്റെ ചില്ലുകളും അക്രമികൾ അടിച്ചു തകർത്തു. ആക്രമണത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രത്തിൽ നടന്ന ഗാനമേളയ്‌ക്കിടയിലാണ് സംഘർഷം ഉണ്ടായത്. തുടർന്ന് സമീപ പ്രദേശത്തെ വീടുകൾക്ക് നേരെയും ആക്രമണം അഴിച്ചു വിടുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു