പ്രധാനമന്ത്രിയ്ക്ക് മുന്നിൽ പിണറായി വിജയൻ മുട്ടുകുത്തുമെന്ന് സന്ദീപ് വാര്യർ

കൊച്ചി: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുകയും സംസ്ഥാനത്തു നിയമം നടപ്പാക്കില്ലെന്നു പറയുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുന്നിൽ മുട്ടുകുത്തുമെന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊച്ചി പൊന്നുരുന്നിയിൽ പൗരത്വ നിയമത്തെ അനുകൂലിച്ചു നടത്തിയ ജന ജാഗരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രളയ ഫണ്ട്‌ അഴിമതി കേസിൽ സന്ദീപ് വാര്യർ സർക്കാരിനെ രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. കൂടാതെ ആഷിക് അബുവും റിമ കല്ലിങ്കലും പ്രളയ ദുരിതാശ്വാസ നിധിയുടെ പേരിൽ നടത്തിയ പരിപാടിയിൽ കിട്ടിയ തുക മുക്കിയ സംഭവം പുറത്ത് കൊണ്ടുവന്നതും സന്ദീപ് വാര്യരാണ്. പിണറായി സർക്കാരിന്റെ അഴിമതികളെ കുറിച്ചും ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം വേദിയിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.