ഡൽഹി കലാപം വ്യാജ വാർത്ത നൽകിയ ഏഷ്യാനെറ്റിനും മീഡിയ വണിനും വിലക്ക്

ന്യുഡൽഹി: ഡൽഹി കലാപം വ്യാജ വാർത്ത പ്രചരിപ്പിച്ച ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തി വാർത്തവിനിമയ മന്ത്രാലയം. 48 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്നു മലയാളം ചാനലുകൾക്ക് വിലക്കേർപ്പെടുത്തുമെന്ന് ഒരാഴ്ച മുന്നേ റിപ്പോർട്ടുകൾ വന്നിരുന്നു.

കലാപവുമായി ബന്ധപ്പെട്ട് ഉള്ള വാർത്തകൾ കേരളത്തിലെ മിക്ക മാധ്യമങ്ങളും വൺ സൈഡ് ആയിട്ടാണ് നൽകുന്നതെന്നും ആരോപണങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും ഉയർന്നു വരികയും ചെയ്തിരുന്നു. ഡൽഹി കലാപത്തിൽ പള്ളി പൊളിക്കുന്നുവെന്ന് ചൂണ്ടികാട്ടി മലയാള മാധ്യമത്തിൽ വാർത്ത വന്നിരിന്നു. എന്നാൽ അത് പഴയ വീഡിയോ ആണെന്ന് കാട്ടി ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത‍ റിപ്പോർട്ട്‌ ചെയ്തിരുന്നു.