ചാനലുകളുടെ വിലക്ക് അപ്രഖ്യാപിത അടിയന്തിരാവസ്ഥയെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മലയാളം ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡൽഹി കലാപത്തിൽ ഇരു ചാനലുകളും മതസ്പർദ്ധ വളർത്തിയെന്നു ചൂണ്ടികാട്ടിയാണ് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഇരു ചാനലുകൾക്കും 48 മണിക്കൂർ വിലക്കേർപ്പെടുത്തിയത്. ഡൽഹി കലാപത്തിന്റെ പേരിൽ നിരവധി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്നു ചൂണ്ടികാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

ചാനലുകൾ അവരുടെ ചട്ടങ്ങൾ ലംഘിച്ചെന്നും ഇതിലൂടെ ചൂണ്ടികാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും സര്ക്കാരിന്റെ ഭാഗത്തു നിന്നും നോട്ടീസ് അയച്ചിരുന്നു. പള്ളി കത്തിച്ചെന്ന് വ്യാജ വാർത്ത നൽകിയതിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ചാനലിനെതിരെ പ്രധിഷേധം ഉയർന്നിരുന്നു. കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക്കുറിപ്പ് വായിക്കാം

കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സൂചനയാണ് ഈ നടപടിയിലൂടെ ലഭിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു