ഏഷ്യാനെറ്റിലേക്ക് വിളിച്ചപ്പോൾ വിലക്കിനെ കുറിച്ച് അറിയില്ലെന്നും ടെക്‌നിക്കൽ പ്രോബ്ലെമാണെന്നും മറുപടി

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ഏഷ്യാനെറ്റ്‌ ന്യൂസിനും, മീഡിയ വണ്ണിനും വിലക്കേർപ്പെടുത്തിയ സംഭാവവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓഫിസിലും വിനു വി ജോണിനെയും എസ് സുരേഷ് കുമാറിനെയും ഫോണിൽ വിളിച്ചു സംസാരിച്ചതിന്റെ വീഡിയോ ശ്രീ ചെറായി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിരിക്കുകയാണ്.

ഇതുവരെയും ഫോണിൽ വിളിച്ചപ്പോൾ വിലക്ക് സംബന്ധിച്ച് ഉള്ള കാര്യം തനിക്ക് അറിയില്ലെന്നായിരുന്നു വിനുവിന്റെ പ്രതികരണമെങ്കിൽ സുരേഷ് കുമാറിന്റെ പ്രതികരണം തിരിച്ചു വിളക്കാമെന്നായിരുന്നു. എന്നാൽ പിന്നീട് തിരിച്ചു വിളിച്ചിട്ട് എടുത്തില്ലെന്നും ശ്രീ ചെറായി പറയുന്നു. കൂടാതെ ഏഷ്യാനെറ്റ്‌ ന്യൂസിൽ വിളിച്ചപ്പോൾ വിലക്കിനെ കുറിച്ചു അറിയില്ലെന്നും ടെക്‌നിക്കൽ പ്രോബ്ലം ആണെന്നുമായിരുന്നു ഏഷ്യാനെറ്റിന്റെ മറുപടിയെന്നും ശ്രീ ചെറായിയുടെ വീഡിയോയിൽ പറയുന്നു.