ദേവനന്ദയെ ആറ്റിൽ വലിച്ചെറിഞ്ഞു ; ഫോറന്സിക്ക് വിദഗ്ദ്ദരുടെ കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്

കൊല്ലം: ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയെ പുഴയിൽ എറിഞ്ഞതാണെന്നു നിഗമനം. ഇത് സംബന്ധിച്ച വാര്‍ത്ത‍ റിപ്പോര്‍ട്ട് ചെയ്തത് കേരളകൌമുദിയിലാണ്. സംശയത്തെ തുടർന്ന് ഇന്നലെ നാല് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇനി സംശയാസ്പദമായ സാഹചര്യത്തെ തുടർന്ന് മൂന്നു പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്. അവരെയും ഉടൻ തന്നെ ചോദ്യം ചെയ്യും. ഫോറൻസിക് വിഭാഗത്തിന്റെ നിർണ്ണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകാൻ ഇടയായത്. തിങ്കളാഴ്ചയോടെ ഫോറൻസിക് പരിശോധനയുടെ ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതോടെ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയും. ശേഷം അറസ്റ്റ്‌ രേഖപെടുത്തുമെന്നാണ് നിഗമനം.

ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തല്ല വീണതെന്നും തെളിവുകൾ പറയുന്നുണ്ട്. ദേവനന്ദയെ രാവിലെ 10: 30 മുതലാണ് കാണാതാകുന്നത്. തുടർന്ന് അന്വേഷണം നടത്തുകയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി കുട്ടിയെ കണ്ടെത്തുന്നതിനായി പോസ്റ്റുകൾ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ രാത്രി വൈകിയും ദേവാനന്ദയെ കണ്ടെത്താനായില്ല. പിറ്റേദിവസം രാവിലെ ഇത്തിക്കരയാറ്റിൽ നിന്നും ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ മുങ്ങി മരണമാകാമെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ചൂണ്ടികാട്ടിയതിനെ തുടർന്ന് അന്വേഷണം ഊർജിതമാക്കുകയായിരുന്നു.