നരേന്ദ്രമോദി വിഡ്ഡികളുടെ രാജ്യത്ത് ജീവിക്കുന്നു; വിവാദ പ്രസ്താവനയുമായി എം എം മണി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് വൈദ്യുതിമന്ത്രി എം എം മണി. വ്യാജവാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ ഏഷ്യാനെറ്റ്‌ ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മണി. സത്യം പറയുന്നവരുടെ വായ മൂടാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും, ഇത്തരത്തിൽ മാധ്യമങ്ങളെ വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ വിലക്കിയാൽ സത്യം മറച്ചു വെയ്ക്കാനാകുമെന്നു പ്രാധാനമന്ത്രി കരുതണ്ടേന്നും അങ്ങനെയെങ്കിൽ വിഡ്ഢികളുടെ സ്വർഗത്തിലാണ് അദ്ദേഹം ജീവിക്കുന്നതെന്നും എം എം മണി കുറ്റപ്പെടുത്തി. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെയാണ് 48 മണിക്കൂർ സമയത്തേക്ക് സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത്. എന്നാൽ ഏഷ്യാനെറ്റ്‌ തെറ്റ് ചൂണ്ടിക്കാട്ടി മാപ്പ് പറഞ്ഞതിനെ തുടർന്ന് വിലക്ക് പിൻവലിക്കുകയായിരുന്നു. തുടർന്ന് മീഡിയ വണ്ണിന്റെയും വിലക്ക് പിൻവലിക്കുകയായിരുന്നു.