ദേവനന്ദയുടെ മരണത്തിൽ പങ്കുണ്ടെന്ന് സംശയം നാലുപേരെ പോലീസ് ചോദ്യം ചെയ്തു ; കേസ് നിർണായക വഴിത്തിരിവിൽ

കൊല്ലം : ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ മരണത്തിലുള്ള ദുരൂഹത തുടരുന്നു. ഫോറൻസിക് വിഭാഗം കഴിഞ്ഞ ദിവസം കുട്ടിയെ ആരോ ആറ്റിലേക്ക് എറിഞ്ഞതാകാം എന്ന നിഗമനത്തിൽ എത്തിയിരുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. നാട്ടുകാരും വീട്ടുകാരും കുട്ടി ഒറ്റയ്ക്ക് ആളൊഴിഞ്ഞ സ്ഥലത്ത് പോകില്ലെന്നും ഇതിന് പിന്നിൽ ആരുടെയോ കൈകൾ ഉണ്ടെന്നും തറപ്പിച്ച് പറയുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേശഷണം ഊർജ്ജിതമാക്കിയത്. വീടുമായി ബന്ധമുള്ളവരെയും പൊലീസിന് സംശയമുള്ളവരെയും നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാല് പേരെ ചോദ്യം ചെയ്തു.

നാട്ടുകാരിൽ നിന്നും വീട്ടുകാരിൽ നിന്നുമായി എൺപതോളം പേരുടെ മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട് . സംഭവദിവസം പ്രദേശത്തുണ്ടായവരുടെ മൊബൈൽ ഡാറ്റയും സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് പരിശോധിച്ച് വരുന്നു. സംഭവദിവസം വീട്ടിൽ ആരുടെയെങ്കിലും സാനിധ്യം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. സംശയമുള്ള നാല് പേരെ ചോദ്യം ചെയ്തതിൽ നിർണായക വിവരങ്ങൾ ലഭിച്ചയാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു