സംസ്ഥാനത്ത് കൊറോണ ; ആരോഗ്യ വകുപ്പിന്റെ വീഴ്ചയെന്ന് ആരോപിച്ച് ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ?

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്കർമാർ തകർത്തു. സംസ്ഥാനത്ത് കൊറോണ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആരോഗ്യവകുപ്പിനെതിരെ വിമര്ശനം ഉയർന്നിരുന്നു. ആരോഗ്യവകുപ്പിന്റെ വീഴ്ചമൂലമാണ് കൊറോണ സംസ്ഥാനത്ത് എത്തിയതെന്നാണ് ഉയരുന്ന വിമര്ശനം.

വിമർശനങ്ങൾക്ക് പിന്നാലെയാണ് ഗോസ്റ്റ് സ്‌ക്വാഡ് ഹാക്കേഴ്‌സ് എന്ന ഹാക്കര്‍ ഗ്രൂപ്പ് ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്. കൊറോണ കേരളത്തിൽ എത്തിയതിലുള്ള പ്രതിഷേധമാണോ വെബ് സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നിലെന്ന് വ്യക്തമല്ല.