ഡോളോ വാങ്ങിയെന്ന കണ്ടെത്തൽ വഴിത്തിരിവായി ; രോഗവിവരം മറച്ച് വെച്ച കുടുംബത്തിന്റെ കള്ളം പൊളിഞ്ഞത് ഇങ്ങനെ

പത്തനംതിട്ട : ഇറ്റലിയിൽ നിന്ന് എത്തിയ കുടുംബം രോഗവിവരം മറച്ചു വച്ചതായി തെളിഞ്ഞു. രോഗവിവരം മറച്ചു വച്ചില്ലെന്ന് കുടുംബം ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഈ വാദം ജില്ലാ കളക്ടർ തള്ളി. ഇവർ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡോളോ വാങ്ങിയിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യത്തിലാണ് തൊണ്ട വേദനയുണ്ടെന്ന് ഇവർ പറയുന്നത്. രോഗവിവരം പുറത്തറിയിക്കാതെ വയ്ക്കാൻ ശ്രമിച്ചതാണ് സാഹചര്യം ഇത്രയും സങ്കീര്ണമാക്കിയതെന്നും പത്തനംതിട്ട ജില്ലാ കളക്ടർ.

നേരത്തെ ആരോഗ്യവകുപ്പിനോട് ഇവർ രോഗലക്ഷണമുള്ളതായി സമ്മതിച്ചിരുന്നില്ല. വീണ്ടും ബന്ധപ്പെട്ടപ്പോഴാണ് രോഗവിവരം പറയുന്നതെന്നും കളക്ടർ വ്യക്തമാക്കി. എയർപോർട്ടിൽ പരിശോധന നടത്താത് സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇറ്റലിയിൽ നിന്ന് വന്ന കുടുംബം സന്ദർശിച്ച ബന്ധുവിന് രോഗം സ്ഥിരീകരിച്ചപ്പോഴാണ് ഇവരിലേക്കുള്ള ലിങ്ക് ലഭിക്കുന്നത്.

29 നാണു കുടുംബം കൊച്ചി എയർപോർട്ടിൽ എത്തിയത്. ശേഷം പല ബന്ധുവീടുകളിലും ഇവർ സന്ദർശനം നടത്തി. ആറാം തീയതിയാണ് ഹോസ്പിറ്റലിൽ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ആരോഗ്യ ഉദ്യോഗസ്ഥരോട് അമ്മയ്ക്ക് ഹൈപ്പർ ടെൻഷന് മരുന്ന് വാങ്ങാനാണ് ഹോസ്പിറ്റലിൽ പോയതെന്ന് മകൻ പറഞ്ഞിരുന്നു എന്നാൽ ഇവർ ഹോസ്പിറ്റലിൽ നിന്നും ഡോളോ വാങ്ങിയത് കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യവകുപ്പ് വീണ്ടും ബന്ധപെടുകയും എന്തിനാണ് ഡോളോ വാങ്ങിയത് എന്ന് ചോദിക്കുകയും ചെയ്തു. ഇതോടെയാണ് രോഗവിവരം കുടുംബം വെളിപ്പെടുത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു