കൊറോണ വൈറസ് ; സർക്കാരിന്റെ ഗുരുതര വീഴ്ച മറച്ച് വയ്ക്കാൻ ഇറ്റലിയിൽ നിന്ന് വന്ന കുടുംബത്തെ പഴി ചാരുന്നു: പ്രതികരണവുമായി റാന്നിയിലെ യുവാവ്

പത്തനംതിട്ട: ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ കുടുംബത്തിന് കൊറോണ വൈറസ് സ്ഥിതീകരിച്ച സംഭവത്തിൽ വിശദീകരവുമായി കുടുംബം. തങ്ങൾ വിമാനത്താവളത്തിൽ എത്തിയപ്പോളോ നാട്ടിലെത്തിയപ്പോളൊ മെഡിക്കൽ പരിശോധന വേണമെന്ന് ഒരു തരത്തിലുമുള്ള നിർദ്ദേശങ്ങൾ ലഭിച്ചിരുന്നില്ലെന്നു വൈറസ് പിടിയിലായ റാന്നി ഐത്തല സ്വദേശിയായ യുവാവ് പറഞ്ഞു. സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി പോയിരുന്നെന്നും ആരോഗ്യ വകുപ്പ് അധികൃതർ മാർച്ച്‌ ആറിനാണ് ഇവരെ തിരക്കി വീട്ടിലെത്തിയതെന്നും യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് പോകണമെന്നുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് യുവാവ് സ്വയം കാർ ഓടിച്ചു ജില്ലാ ആശുപത്രിയിൽ പോയെന്നും വ്യക്തമാക്കി. എന്നാൽ തങ്ങളെ ബലപ്രയോഗത്തിലൂടെയാണ് ചികിത്സയ്ക്കായി കൊണ്ട്പോയതെന്ന കാര്യം വളരെയധികം വേദനയുണ്ടാക്കുന്ന കാര്യമാണെന്നും യുവാവ് പറഞ്ഞു.

പുറത്ത് ആളുകൾക്കിടയിലേക്ക് പോയതും ബന്ധു വീട്ടിലും, എസ് പി ഓഫീസിലും, പോസ്റ്റ്‌ ഓഫീസിലും പോയിരുന്നുവെന്നും അത് സത്യമായ കാര്യമാണ്. എന്നാൽ ആരോഗ്യപരമായ മറ്റു പ്രശനങ്ങൾ ഇല്ലാതിരുന്നത് കൊണ്ടാണ് പോയത്. കല്യാണത്തിനു പോയെന്നും പള്ളിയിൽ പോയെന്നുമുള്ള കാര്യം തെറ്റാണെന്നും അങ്ങിനെ ഒരുപാട് സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹം താമസിച്ച ഇറ്റലിയിലെ സമീപ പ്രദേശങ്ങളിലെങ്ങും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.