സംസ്ഥാനത്തു 13 പേർ ഐസൊലേഷനിൽ, 151 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ കേരളം. സംസ്ഥാനത്തു 13 പേർ ഐസുലേഷനിലും, 151 ഓളം പേർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലും കഴിയുകയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ അഞ്ചു പേർക്കും എറണാകുളത്ത് മൂന്നു വയസുള്ള കുഞ്ഞിനും കൊറോണ വൈറസ് സ്ഥിതീകരിച്ചിരുന്നു. കുട്ടിയുടെ ആരോഗ്യനില ത്രിപ്തികരമാണെന്നും ഭയപ്പെടേണ്ട കാര്യമില്ലെന്നും എറണാകുളം ജില്ലാ കളക്ടർ വ്യെക്തമാക്കി. കൂടാതെ കുട്ടിയുടെ മാതാ പിതാക്കൾ ഐസുലേഷനിൽ നിരീക്ഷണത്തിലാണ്.

ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിതീകരിച്ചത്. സർക്കാരും ആരോഗ്യ വകുപ്പും സംസ്ഥാനത്തെ ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്.