മനുഷ്യത്വമില്ലാത്ത പകൽ കൊള്ള; കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനം

കൊല്ലം: കൊറോണ വൈറസ് പടരുന്ന സാഹചര്യം മുതലെടുത്തു കൊണ്ട് സംസ്ഥാനത്തെ ചില മെഡിക്കൽ സ്റ്റോറുകളിൽ വ്യാപകമായി മൂക്കും വായും മറയ്ക്കാനുള്ള ഫേസ് മാസ്കിനു വില കൂട്ടി വിൽക്കുന്നുവെന്നുള്ള പരാതി ഉയരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ഷോപ്പിൽ നിന്നും വാങ്ങിയ മാസ്കിന്റെ ഫോട്ടോയും അതിന് ഈടാക്കിയ തുകയുടെ ബില്ലുമടക്കമാണ് വാങ്ങിയവർ ഷെയർ ചെയ്തിരിക്കുന്നത്.

നേരിയ രീതിയിലും കട്ടികുറവുള്ളതുമായ വില കുറഞ്ഞ മാസ്‌കുകളാണ് ഇരട്ടിയും അതിന്റെ ഇരട്ടി വിലയ്ക്കുമായി ഷോപ്പിൽ വിട്ടുകൊണ്ട് ഇരികുന്നത്. ചിലയിടങ്ങളില്‍ 15 രൂപയും ചിലടത്ത് 25 ഉം 30 രൂപ വരെ ഈടാക്കുന്നുണ്ട്. കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലുള്ള നടപടികൾ മെഡിക്കൽ സ്റ്റോർ ഉടമകൾ കാണിക്കുന്നത് ശരിയല്ലെന്നുള്ള ആക്ഷേപവും കൂടുതലായി ഉയർന്നു വരുന്നുണ്ട്.