നെടുമ്പാശേരിയിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട 200 മലയാളികളെ മടക്കി അയക്കും

മനാമ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും സൗദിയിലേക്ക് പുറപ്പെട്ട വിമാനം കൊറോണ ബാധയുടെ സാഹചര്യത്തെ തുടർന്ന് ബഹറിൻ എയർപോർട്ടിൽ ഇറക്കി. കൊറോണ വൈറസ് കേരളത്തിൽ സ്ഥിതീകരിച്ചതിനെ തുടർന്നാണ് സൗദി ഗവർമെന്റിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു നടപടി. തുടർന്ന് സൗദിയിലേക്ക് പുറപ്പെട്ട 200 ഓളം വരുന്ന മലയാളികൾ ബഹറിൻ വിമാനതാവളത്തിൽ അകപ്പെട്ടിരിക്കുകയാണ്.

ഇവരെ ഇന്ന് രാത്രി തന്നെ കേരളത്തിലേക്ക് മടക്കി അയക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള ആളുകളുടെ പ്രവേശനത്തിൽ വിലക്കേർപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഖത്തറിലേക്ക് 14 രാജ്യങ്ങൾക്കുള്ള പ്രവേശനത്തിൽ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, ഫിലിപൈൻസ്, ദക്ഷിണ കൊറിയ തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ പെടുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു