കൊറോണ ഭീതി: എൻ.എസ്.എസ് കരയോഗങ്ങളും പൊതുപരുപാടിയുമെല്ലാം ഒഴിവാക്കാൻ നിർദേശവുമായി സുകുമാരൻ നായർ

ചെങ്ങനാശ്ശേരി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സമുദായ അംഗങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിക്കണമെന്നു മുന്നറിയിപ്പുമായി എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എൻ എസ് എസിന്റെ യൂണിയൻ യോഗങ്ങളും കരയോഗത്തിന്റെ പൊതുയോഗങ്ങളും വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഒഴിവാക്കണമെന്നു അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ കേരളത്തിൽ 6 പേർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ളവരാണ് അഞ്ചുപേർ. എറണാകുളത്തു നിന്നുള്ള മൂന്നു വയസ് മാത്രം പ്രായമുള്ള കുട്ടിയ്ക്കും കൊറോണ വൈറസ് സ്ഥിതീകരിച്ചിട്ടുണ്ട്. സർക്കാരും ആരോഗ്യ വകുപ്പും വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തുകൊണ്ടിരിക്കുകയാണ്.