ഐസുലേഷൻ വാർഡിൽ നിന്നും കാണാതായ യുവാവ് പോയത് വീട്ടിലേക്ക്

പത്തനംതിട്ട: കൊറോണ വൈറസ് ഉണ്ടെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട റാന്നി സ്വദേശിയായ യുവാവിനെയാണ് ഐസുലേഷൻ വാർഡിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ റാന്നി വെച്ചൂച്ചിറയിലെ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതർ അറിയാതെയാണ് ഇയാൾ കടന്നു കളഞ്ഞത്.

ഇറ്റലിയിൽ നിന്നുമെത്തിയവരുമായി അടുത്ത് ഇടപഴകിയതിന്റെ സാഹചര്യത്തിലാണ് യുവാവിനെ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. തുടർന്ന് യുവാവ് നിരീക്ഷണത്തിലായിരുന്നു. ഇയാൾ ഹോസ്പിറ്റലിൽ നിന്നും എങ്ങിനെയാണ് വീട്ടിലേക്ക് പോയതെന്നുള്ള കാര്യം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ബസ്, ഓട്ടോ, കാർ ഏത് മാർഗമാണെന്നുള്ള കാര്യം അന്വേഷിച്ച ശേഷം വാഹനത്തിൽ ഉണ്ടായിരുന്നവരെയും നിരീക്ഷിച്ചേക്കാനുള്ള സാഹചര്യവും കാണുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു