പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് തൂങ്ങിമരിച്ചു

കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട്‌ തട്ടിപ്പുമായി ബന്ധമുള്ള സിപിഎം നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം തൃക്കാക്കര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗവും സഹകരണ ബാങ്ക് ഡയറക്ടറുമായ വി എ സിയാദിനെ (46) യാണ് മരിച്ച നിലയിൽ ഇന്നലെ വൈകിട്ട് നാലരയോടെ കണ്ടെത്തിയത്ത്. വാഴക്കാലയിലുള്ള വീട്ടിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട്പോയെങ്കിലും രക്ഷിക്കാനായില്ല.

പ്രളയ ദുരിതാശ്വാസ ഫണ്ട്‌ വെട്ടിപ്പുമായി സിയാദിനെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ ആത്മഹത്യയ്ക്ക് പിന്നിൽ എന്താണ് കാരണമെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പടമുകൾ ജുമാ മസ്ജിദിൽ നടക്കും. സുഹറയാണ് സിയാദിന്റെ ഭാര്യ, മക്കൾ : ഫയസ്, ഫസലു റഹ്‌മാൻ എന്നിവരാണ്.