ഡോക്ടർ ഷിനു ശ്യാമളൻ നടത്തിയത് പബ്ലിസിറ്റി സ്റ്റണ്ട്; നിയമനടപടി എടുക്കുമെന്ന് ആരോഗ്യവകുപ്പ്

തൃശൂർ: കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഡോ ഷിനു ശ്യാമളാൻ ഫേസ്ബുക്കിലൂടെ ആരോഗ്യ വകുപ്പിനെതിരെ പങ്കുവെച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിക്കാൻ തൃശ്ശൂർ ഡി എം ഒ നിയമനടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. ആരോഗ്യ വകുപ്പിനെ മോശമായ രീതിയിൽ ചിത്രീകരിച്ചു കൊണ്ട് ഡോ ഷിനു ശ്യാമളൻ പബ്ലിസിറ്റിയ്ക്ക് വേണ്ടി ശ്രമിക്കുകയാണെന്നും ഡി എം ഒ ആരോപിച്ചു.

കൊറോണ രോഗലക്ഷണമുള്ളയാൾ ഡോക്ടറുടെ അടുത്തു ചികിത്സയ്ക്കായി എത്തിയകാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നെന്നും എന്നാൽ അവർ അതിന് വേണ്ടുന്ന നടപടികൾ സ്വീകരിച്ചില്ലെന്നും ഡോ ഷിനു ശ്യാമളാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിരുന്നു. ഡോക്ടർ ഉന്നയിച്ച ആരോപണം വിവാദമായതിനെ തുടർന്ന് ജോലിയിൽ നിന്നു പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യം ഡോ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്തിരുന്നു.