സംസ്ഥാനത്തിന്റെ അനുമതിയില്ല ; കയറ്റിവിടാനാവില്ലെന്ന് ഇറ്റലി, എയർപോട്ടിൽ മലയാളികൾ കുടുങ്ങി കിടക്കുന്നു

കൊറോണ വൈറസ് പടരുന്ന ഇറ്റലിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ എയർപോർട്ടിൽ എത്തിയ മലയാളികളെ കയറ്റി വിടാതെ ഇറ്റലി എമിഗ്രെഷൻ വിഭാഗം കേരളത്തിൽ നിന്നും അറിയിപ്പ് കിട്ടാതെ കയറ്റി വിടില്ല എന്നാണ് ഇറ്റലിയുടെ ഭാഗത്ത് നിന്നും അവർക്ക് കിട്ടിയ മെസ്സേജ് എന്ന് മലയാളികൾ പറയുന്നു.

ടിക്കെറ്റ് എടുത്ത് എയർപോർട്ടിൽ എത്തിയപ്പോഴാണ് ഇ കാര്യം അറിഞ്ഞത്. കേരളം സർക്കാർ ആളുകളെ കയറ്റിവിതരുതെന്ന് ആശ്യപെട്ടെന്നാണ് ഇവർ പറയുന്നത്. പതിനാല് ദിവസം മാറി താമസിക്കാനൊക്കെ ഞങ്ങൾ തയാറാണ് എന്നും അവർ പറയുന്നു. നേരത്തെ അറിയിച്ചിരുന്നെങ്കിലും ഞങ്ങൾ നാട്ടിലേക്ക് പുറപ്പെടാൻ തയ്യാറാവില്ലായിരുന്നു എന്നും വീഡിയോയിൽ വ്യക്തമാക്കി. ചെറിയ കുട്ടികളടങ്ങുന്ന സംഘമാണ് കേരള സർക്കാരിന്റെ അനുവാദവും കാത്ത് ഇറ്റലിയിലെ എയർപോർട്ടിൽ നിൽക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു