നാല് കോഴിമുട്ട വാങ്ങുന്ന പൈസയ്ക്ക് ഒരു കിലോ കോഴി വാങ്ങാം ; കോഴിവില ഏറ്റവും കുറഞ്ഞ നിരക്കിൽ

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ കോഴി വില ഏറ്റവും കുറഞ്ഞ നിരക്കിൽ. നാല് കോഴിമുട്ട വാങ്ങുന്ന പൈസയുണ്ടെങ്കിൽ ഇപ്പോൾ ഒരു കിലോ കോഴി കിട്ടുമെന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം വരെ പലയിടത്തും നാൽപ്പത് രൂപ വരെ ഉണ്ടായിരുന്ന കോഴിക്ക് ഇപ്പോൾ 19 രൂപയാണ് വില. പക്ഷിപ്പനിയെ തുടർന്ന് തമിഴ്‌നാട്ടിൽ കഴിഞ്ഞ ദിവസം കോഴികളെ ജീവനോടെ കുഴിച്ചിട്ടതായി വാർത്തകൾ പുറത്ത് വന്നിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ചതായി വിവരമില്ലെങ്കിലും ജാഗ്രതപാലിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം, പക്ഷിപ്പനി വ്യാജമാണെന്ന് മറ്റൊരു ആരോപണവും ഉയരുന്നുണ്ട്. അടുത്ത കാലത്ത് ആദ്യമായാണ് കോഴിയുടെ വില 19 രൂപയിലെത്തുന്നത്. 19 രൂപയ്ക്ക് കോഴി വിൽപ്പനയ്ക്ക് വെച്ചിട്ടും ആളുകൾ വാങ്ങിക്കാൻ എത്തുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. പല ചടങ്ങുകളിൽ നിന്നും കോഴി ഒഴിവാവാക്കുന്നതായും അവർ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു