എന്തിനാണ് ഇങ്ങോട്ട് വന്നത് ഇറങ്ങി പോ; കൊറോണ പരിശോധനയ്ക്ക് എത്തിയവരോട് സർക്കാർ ആശുപത്രി സൂപ്രണ്ട്

കൊറോണ വൈറസ് ഭീതിയിൽ സംസ്ഥാനം ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രിയിലെ ജീവനക്കാരിൽ നിന്നും മോശം പെരുമാറ്റമെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത്. പനിയോ ജലദോഷമോ വന്നാൽ സർക്കാർ ആശുപത്രിയിൽ വരരുതെന്നും സ്വകാര്യ ആശുപത്രിയിൽ പോകണമെന്നും എറണാകുളം നോർത്ത് പറവൂർ സർക്കാർ ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി വീഡിയോ.

രണ്ട് മണിക്കൂറിലധീകം കാത്ത് നിന്നവരോടാണ്സൂപ്രണ്ടിന്റെ മോശം പെരുമാറ്റം. കൊറോണ സംശയത്തെ തുടർന്ന് വന്നവരോടാണ് ഇറങ്ങി പോകാൻ ആവിശ്യപ്പെടുകയും എന്തിനാ ഇങ്ങോട്ട് വന്നത് സ്വകാര്യാ ആശുപത്രിയിൽ പോകരുതോ എന്ന് പറയുകയും ചെയ്തത്. പൊങ്കാല ഇടാൻ പോയതിനെയും സൂപ്രണ്ട് ചോദ്യം ചെയ്തതായും പറയുന്നു

അഭിപ്രായം രേഖപ്പെടുത്തു