രാവിലെ വെറും വയറ്റിൽ മഞ്ഞൾ കലക്കി കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാമെന്ന് ഷിബു സ്വാമി; വിളമ്പിയത് വിഢിത്തമായതോടെ പോസ്റ്റ്മുക്കി കണ്ടംവഴി ഓടി

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വാമി സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ ആദ്യം ആളുകൾ ട്രോളായിരിക്കുമെന്നു കരുതിയെങ്കിലും പിന്നീടു സ്വാമിയുടെ കമന്റ് വന്നതോടെയാണ്‌ പോസ്റ്റ്‌ ട്രോൾ അല്ലെന്നു ആളുകൾക്ക് മനസിലായത്. തുടർന്ന് നിരവധിപേര്‍ പോസ്റ്റിനെതിരെ വിമർശനങ്ങളുമായി എത്തിയപ്പോൾ ഒടുവിൽ സാമി പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു മുങ്ങുകയായിരുന്നു. കൊറോണ വൈറസുണ്ടോയെന്നു അറിയാൻ ശ്വാസം ഉള്ളിലേക്കെടുത്തു പുറത്ത് വിടാതെ 10 മുതൽ 15 വരെ എണ്ണാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുക, എണ്ണാൻ ബുദ്ധിമുട്ട് അനുഭവപ്പെടുവാണെങ്കിൽ ഡോക്ടറെ കാണുക എന്ന തരത്തിലുള്ള കാര്യങ്ങളാണ് കൊറോണ വൈറസിനെ നേരിടാൻ സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ നിരവധി ആളുകൾ കമന്റുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്ത പോസ്റ്റ്‌ ഇപ്രകാരമായിരുന്നു, വായിക്കാം…

ഇപ്പോൾ ജർമനിയിൽ നിന്നു പ്രിയ സുഹൃത്ത് (tuba celikats) വിളിച്ചിരുന്നു. ഫലപ്രദമായി കൊറോണയെ പ്രതിരോധിക്കുന്ന കേരളത്തിന്റെ രീതിയെ അവർ പ്രശംസിച്ചു. അവരുടെ കേരളയാത്രയിൽ നമ്മുടെ പ്രിയപ്പെട്ട ആരോഗ്യമന്ത്രി ടീച്ചറമ്മയെ കണ്ടിരുന്നു. അവിടെ ഇപ്പോൾ സ്കൂളുകൾക്ക് സർക്കാർ അവധി നൽകിയിരിക്കുന്നു. കോവിഡ് 19 വൈറസ് നമ്മുടെ ശരീരത്തിൽ പരിശോധിച്ചോ എന്നറിയാൻ നമുക്ക് തന്നെ സ്വയം പരീക്ഷിക്കാനുള്ള അവരിപ്പോൾ അവിടെ പരീക്ഷിക്കുന്ന ലളിതമായ മാർഗം പറഞ്ഞു തന്നു. ശ്വാസം ഉള്ളിലേക്കെടുത്തു പുറത്തുവിടാതെ 10 മുതൽ 15 വരെ എണ്ണാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുക. ശ്വാസം ഉള്ളിൽ തടഞ്ഞു നിർത്തി എണ്ണാൻ ശ്രമിക്കുമ്പോൾ വിമ്മിഷ്ടം അനുഭവിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി വെള്ളത്തിൽ കലക്കികുടിക്കുക. മഞ്ഞൾ നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഇടയാക്കുന്നു. –ഇങ്ങനെയാണ് സന്ദീപാനന്ദഗിരി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു